Dec 21, 2009

കോ-ഓപറെറ്റിവ് സൊസൈറ്റി.............
എനിക്ക് സൊസൈറ്റിയില്‍ എതാണ്‍ കാര്യം എന്നാകും ചിന്തിക്കുന്നത്. വെറുതെ ആലോചിച്ച് തല പുണ്ണാക്കണ്ട ഞാന്‍ തന്നെ പറയാം.

സൊസൈറ്റ് എന്ന് പറയുന്നത് ഞങ്ങളു വീടിനടുത്ത് കൂടി ഓടുന്ന ഒരു ബസ്സ്(ഒന്നല്ല അവര്‍ക്ക് 10-15 ബസ്സ് ഉണ്ട്) ആണ്‍. ഇനി ഞാനും സൊസൈറ്റിയും തമ്മിലുള്ള ബന്ധം പറയാം. 2004-2007 കാലഘട്ടത്തില്‍ (കിച്ചു എന്ന ഞാന്‍ ഡിപ്ലൊമക്ക് എന്ന് പറഞ്ഞ് പോക്രിത്തനത്തിലും വായിനോട്ടത്തിലും PHD എടുത്ത് കൊണ്ടിരുന്ന സമയം). വീട്ടില്‍ നിന്ന് കോളേജിലേക്കും (ആ ബസ്സി പോകാന്‍ വേണ്ടി 6:45 ന്‍ വീട്ടില്‍ നിന്ന് പുറപ്പെടെണ്ടിയിരുന്ന ഞാന്‍ സ്ഥിരമായി 7:30 ആണ്‍ ഇറങ്ങിക്കൊണ്ട് ഇരുന്നത് ഫലമോ ഡെയിലി ഒരു പീരീഡ് ലേറ്റ്) കോളേജില്‍ നിന്ന് തിരിച്ചും വന്ന് കൊണ്ടിരുന്ന എന്റെ പ്രീയപ്പെട്ട വാഹനം.


എനിക്ക് ഇത് ഇത്ര പ്രീയപ്പെട്ടതാകാന്‍ ഒരു പ്രധാനപ്പെട്ട കാരണം ഉണ്ട് എന്തെന്നാല്‍ ഞങ്ങളുടെ ഭാഗത്തുള്ള എല്ലാ ബസ്സ്കളിലും ഫുട്ട് ബോര്‍ഡില്‍ ഉള്ള യാത്ര അനുവദനീയമല്ല അധവാ എങ്ങാണും ഇറങ്ങി നിന്നാല്‍ കണ്ടക്ടര്‍ എന്ന കാലമാടന്‍ തെറി വിളിച്ച് അകത്ത് കയറ്റി വിടുകയും ചെയ്യും. എന്നാല്‍ സൊസൈറ്റിയില്‍ എനിക്ക് മാത്രം ഫുട്ട് ബോര്‍ഡില്‍ നില്‍ക്കാനുള്ള അനുവാതം ഉണ്ട് (ഫ്രണ്ടിലും ബാക്കിലും) കൂടെ ഫ്രണ്ട്സ് ഉണ്ടെങ്കില്‍ ബാക്കിലും ഇല്ലെങ്കില്‍ ഫ്രണ്ടിലും ആയി ഞാന്‍ എന്റെ യാത്ര ആസ്വതിച്ച് കൊണ്ടിരുന്നു. ഈ സമയത്താണ്‍ എല്ലാ ദിവസവും ഞാന്‍ ലേറ്റ് ആണെന്നുള്ള വിവരം എല്ലാ റ്റീച്ചര്‍സും കൂടി HOD യോട് പറയുന്നത്. തൊട്ടടുത്ത സെക്കന്റില്‍ തന്നെ പണി കിട്ടി. അച്ഛനെ വിളിച്ചോണ്ട് വരാന്‍ (ഒറ്റ തന്തക്ക് പിറന്നവനായത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ് അച്ഛനെ ഉണ്ടാക്കുന്ന സാധാരണ സെറ്റപ്പില്‍ എനിക്ക് പണ്ടേ വിശ്വാസം ഇല്ല അത് ഒട്ട് ഇഷ്ടവും അല്ല). അല്ല എന്ത് പറഞ്ഞാ അച്ഛനെ വിളിച്ചോണ്ട് വരുന്നെ. അവസാനം അതിനും വഴി കണ്ടു പിടിച്ചു. "അച്ഛാ പിറ്റിഎ മീറ്റിഗ്"(ഇതാകുംബൊ അച്ഛന്‍ ചീത്ത വിളി കേള്‍ക്കാന്‍ മാന്‍സികമായി തയാറാവുകയും ചെയ്യും). പിറ്റേ ദിവസം അച്ഛന്‍ വന്നു അടുത്ത സെക്കന്റില്‍ തന്നെ എന്നെ വിളിപ്പിക്കപ്പെട്ടു. ഞാന്‍ ചെന്ന ഉടനെ HOD വേറേ ഒരു ടീച്ചറോട് "സ്മിതേ നമ്മള്‍ പോലും അറിയാതെ ഇവിടെ ഒരാള്‍ പിടിഎ മീറ്റിംഗ് ഷെഡുള്‍ ചെയ്തു" (ഈശ്വരാ എല്ലാം പൊളിഞ്ഞു). എന്നിട്ട് അച്ഛനോട് "ഇന്ന് ഇവിടെ പിടിഎ മീറ്റിംഗ് ഒന്നും ഇല്ല കിച്ചു എല്ലാ ദിവസവും ലേറ്റ് ആയാ വരുന്നെ എന്താ കാരയം എന്ന് അന്വേഷിക്കാന്‍ എന്ന് കരുതി വിളിച്ചതാ"(HOD പറഞ്ഞ് നിര്‍ത്തി, സന്തോഷം ഇന്ന് വീട്ടില്‍ ചെല്ലമ്പോള്‍ രണ്ടിലൊന്നറിയാം എന്നാലും എന്റെ ടീച്ചറേ എന്നോടീ ചതി വേണ്ടാരുന്നു). തത്കാലം എല്ലാം കഴിഞ്ഞല്ലോ എന്ന് സമാധനിച്ച് ക്ലാസ്സില്‍ തിരിച്ച് ചെന്നു.


വൈകിട്ട് കോളേജ് വിട്ട് പുറത്തിറങ്ങിയപ്പോ പുറകില്‍ നിന്ന് ഒരു വിളി "കിച്ചൂ...." ഞാന്‍ തിരിഞ്ഞ് നോക്കി അയ്യോ അച്ഛന്‍ സ്ഥിരം പോകുന്ന ബസ്സ് പോകാന്‍ വേണ്ടി മാക്സിമം ലേറ്റ് ആയി ആണ്‍ ബസ്സ് സ്റ്റോപ്പിലേക്ക് അച്ഛന്റെ കൂടെ ചെന്നത് പക്ഷെ എന്നെയും കാത്ത് പാവം സൊസൈറ്റി അവിടെ ഉണ്ടായിരുന്നു (ഹയ്യോ എന്തൊരു സ്നേഹം). എന്നെ ദൂരേന്ന് കണ്ടപ്പോഴേ കണ്ടക്ടര്‍ ടാ വാടാ സമയം പോയി. ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ അടുത്ത ബസ്സില്‍ വന്നോളാം അപ്പൊ അച്ഛന്‍ ഇതില്‍ പോകാം കിച്ചു എന്താ എന്തെങ്കിലും വാങ്ങാനുണ്ടോ ഞാന്‍ ഇല്ല എന്നാല്‍ പോകാം .


കയറിയ ഉടനെ ഞാന്‍ സീറ്റ് പിടിച്ചു അച്ഛനും അപ്പൊ ആ കാലമാടന്‍ കണ്ടക്ടറു വന്ന് ചോദിക്കുവാ എന്താടാ ഇന്ന് ഫുട്ട് ബോര്‍ഡില്‍ ഇറങ്ങുന്നില്ലെ എന്ന് പിന്നെ കുറച്ച് നേരത്തേക്ക് ഞാന്‍ ത്രിശങ്ക് സ്വര്‍ഗ്ഗത്തിലായിരുന്നു (ഗില്ലി സിനിമയില്‍ നരി വിജയുടെ വീട്ടിലേക്ക് വിളിക്കുംബൊള്‍ അച്ഛന്‍ സ്പീക്കറ് ഫോണ്‍ ഓണ്‍ ചെയ്ത് വക്കുമ്പോള്‍ വിജയ് ഏത് അവസ്ഥയിലായ്രുന്നോ അതേ അവസ്ഥയില്‍ ആയി ഞാനും).


പിന്നെ വീട്ടില്‍ ചെന്നതിനു ശേഷം നടന്ന ചില സംഭവ വികാസങ്ങള്‍ കാരണം പിന്നെ ഒരു മാസത്തേക്ക് ഞാന്‍ ആ വണ്ടിയില്‍ കയറിയതേ ഇല്ല പിന്നെ ആ വണ്ടി കിട്ടിയാല്‍ അത് അല്ലെങ്കില്‍ വേറെ ഏതെങ്കിലും എന്ന സ്ഥിതിയിലേക്ക് ആയി കാര്യങ്ങള്‍.


വാല്‍കഷണം :-
2004-2007 കാലഘട്ടത്തില്‍
അടൂര്‍
-ചവറ
സൊസൈറ്റി ബസ്സിന്‍ കാര്യമായ അപകടങ്ങള്‍ പറ്റാത്തിനാലും ആയുസിന്റെ ബലം കൊണ്ടും
ദൈവത്തിന്റെ കാരുണ്യം കൊണ്ടും അതിലേറെ അമ്മയുടെയും അച്ഛന്റെയും പ്രാര്‍ഥനയുടെ ശക്തിയും
കാരണം മാത്രമാണ്‍ ഈ ബ്ലോഗ്ഗുകള്‍ എഴുതാന്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്
.
കൈയ്യിലിരുപ്പ് വച്ച് കാഞ്ഞ് പോകണ്ട സമയം എന്നേ കഴിഞ്ഞു....create free polls | comment on this

Dec 20, 2009

താജ് മഹാള്‍.......
പൊതുവെ സ്മാരകങ്ങളും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും ഒന്നും കാണാന്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല (ഒന്നാമത് ഒറ്റക്ക് കോളേജ് ടൈമില്‍ ആയിരുന്നെങ്കില്‍ ഫ്രണ്ട്സും ഒത്ത് അടിച്ച് പൊളിച്ച് വരാമായിരുന്നു ഒറ്റക്ക് അവിടെ ഒന്നും പോകുന്നതിനോട് ഒരിക്കലും എനിക്ക് താത്പര്യം തോന്നിയിരുന്നില്ല). പക്ഷെ പണ്ട്മുതലേ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു സ്ഥലമാണ്‍ താജ് (ഒരു പക്ഷെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നെ അത്രയധികം വേദനിപ്പിച്ചതിനാലാകാം). അതു കൊണ്ട് തന്നെ കിട്ടിയ ആദ്യ സന്ദര്‍ഭം തന്നെ അതിനായി ഞാന്‍ വിനിയോഗിച്ചു.......

2008 നാട്ടിലേക്ക് പോകാന്‍ 3 ദിവസം ബാക്കി ഷെഡ്യൂള്‍ പ്രകാരം ഒരു സൈറ്റ് കൂടി complete ചെയ്യണം (അത് ഒരു co-worker-നെ ഏല്‍പ്പിക്കാന്‍ കാര്‍ത്തിക് സര്‍(എന്റെ മാനേജര്‍) പറഞ്ഞതാണ്‍ പക്ഷെ അവനെക്കൊണ്ട് ബസ്സില്‍ യാത്ര ചെയ്യാന്‍ കഴിയില്ല ട്രൈനില്‍ 3tier A/C യില്‍ സീറ്റ് കിട്ടിയാല്‍ വരാമെന്ന്, അങ്ങനെ നീ വരണ്ട എന്ന് ഞാന്‍ പറഞ്ഞു, അല്പം റിസ്ക് ആയിരുന്നെങ്കിലും അന്നത്തെ എന്റെ അത്മവിശ്വാസം അത് എന്നെക്കൊണ്ട് കഴിയും എന്ന് വിശ്വസിപ്പിച്ചു),രാത്രി 11 മണി, ഇനി മൂന്ന് ദിവസം ബാക്കി (നാളെ, മറ്റന്നാള്‍, അതിന്റെ അടുത്ത ദിവസം)ഒരു സൈറ്റ് ബാക്കി മൊത്തം 12 സിസ്റ്റം, യാത്രക്ക് എടുക്കുന്ന ഏറ്റവും കുറഞ്ഞസമയം 1 ദിവസം. ഒരു നിമിഷം പോലും കാത്തില്ല നേരേ ബസ്സ് സ്ടോപ്പിലേക്ക്. ലക്നൗവിന്‍ ബസ്സ് ഉണ്ടോ എന്ന് തിരക്കി ഉത്തരം ഇല്ല, ചോദിച്ചു എനിക്ക് എങ്ങനെ ലക്നൗന്‍ പോകാം 11:30ന്‍ ജയ്-പൂരിന്‍ ബസ്സ് ഉണ്ട് രാവിലെ അവിടെ എത്തും അവിടെ നിന്ന് ദില്ലി അല്ലെങ്കില്‍ ആഗ്ര പിന്നെ ലക്നൗ. എന്തായാലും ജയ്-പൂരില്‍ ചെന്നിട്ട് ബാക്കി നോക്കാം. രാവിലെ ആറ് മണിക്ക് ജയ്-പൂരെത്തി ദില്ലിയില്‍ പോയാല്‍ അവിടെ നിന്നും ബസ്സ് ആയാലും ട്രെയിന്‍ ആയാലും സമയം എടുക്കും. നേരെ ആഗ്രക്ക് വിട്ടു. ആദ്യം റയില്‍വേ സ്റ്റേഷന്‍. അന്വേഷിച്ചപ്പോള്‍ ട്രെയിന്‍ രാത്രി ഒന്‍പത് മണിക്ക് വൈകിട്ട് ഏഴ് മണിക്ക് ചെന്നാല്‍ കണ്‍ഫോര്‍ം ടിക്ക്റ്റ് കിട്ടും കൈയ്യില്‍ മൂന്ന് മണീക്കൂര്‍ അധികം എന്തായാലും ഒന്ന് കുളിച്ച് ഫ്രഷ് ആയി ടാജ് മഹളും കണ്ട്ംട്ട് പോരാം എന്ന് കരുതി. നേരെ ഒരു ഓട്ടോ പിടിച്ചു 200 രൂപ കൊടുത്താല്‍ ടാജ് മഹള്‍ കാണിച്ച് തിരിച്ച് റെയില്‍ വേ സ്റ്റേഷനി വിടാമെന്നു ഒരുത്തന്‍. ശരി പോയിക്കളയാം എന്ന് വിചാരിച്ചു. അയാള്‍ കാണിച്ച് തന്ന ലോഡ്ജില്‍ കയറി ഫ്രഷ് ആയി നേരേ ടായ് മഹള്‍. ഒരു മണിക്കൂര്‍ അവിടമെല്ലാം ചുറ്റിക്കാണാം എന്ന് വിചാരിച്ചു.

താജ് പറഞ്ഞ് കേട്ടിട്ടുള്ള പ്രണയത്തിന്റെ നിത്യ സ്മാരകമായ താജ് എന്റെ മുന്നില്‍. വളരെ വിസ്ത്രതമായ പൂന്തോട്ടങ്ങള്‍ ചുറ്റുപാടും. എല്ലായിടത്തു ഇണകളും അല്ലെങ്കില്‍ കുടുംബങ്ങളും ഞാനും പട്ടാളക്കരും മാത്രം ഒറ്റക്ക്. ഈ ഒറ്റപ്പെടലാണ്‍ എന്നും എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുള്ളത്. തീര്‍ത്തു ഒരു യന്ത്രമനുഷ്യനെപ്പോലെ രാവിലെ എഴുന്നെല്‍ക്കുന്നു ഏല്പ്പിച്ച പണികള്‍ തീര്‍ക്കുന്നു. വൈകിട്ട് തിരിച്ച് വരുന്നു ഉറങ്ങുന്നു. പിറ്റേ ദിവസം വീണ്ടും ഇതേ സൈക്കിള്‍. ഞാന്‍ ജീവിതം കൊണ്ട് എന്താണ്‍ അര്‍ഥമാക്കുന്നത് ആര്‍ക്ക് വേണ്ടി ജീവിക്കുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ എന്നില്‍ അലയടിക്കുന്നു. ശരിക്കും കമ്പനിക്ക് ലാഭമുണ്ടാക്കന്‍ അവര്‍ നിര്‍മ്മിച്ച ഒരു യന്തം കണക്കെ ആയിപ്പോകുന്നു എന്റെ ജീവിതം. സ്വന്തമായി അഭിപ്രായങ്ങളില്ല തീരുമാനങ്ങള്‍ ഇല്ല.

ക്ഷമിക്കണം എഴുതി വന്നപ്പോള്‍ വിഷയം മാറിപ്പോയി. താജ് മഹാള്‍ ശരിക്കും പറഞ്ഞാല്‍ ഒരു "unique construction". ഇത് പോലെ ഒന്ന് ഉണ്ടാകുന്നത് ഇന്നത്തെക്കാലത്ത് പോലും വളരെ ശ്രമകരമാണ്‍. ആ സൗധത്തി എവിടെയെല്ലാം സംരക്ഷണത്തിന്റെ ഭാഗമായി പുതിയ തലമുറ കൈ വച്ചിട്ടുണ്ടോ അതൊഴിച്ച് ബാക്കി എല്ലാം വളരെ നന്നായിരിക്കുന്നു. കയറിച്ചെല്ലുമ്പോള്‍ തന്നെ മുംതാസിന്റെ ശവകുടീരം ദൃശ്യമാകും അതിന്‍ തൊട്ടടുത്തായി തന്നെ ഷാജഹാന്റെ ശവകുടീരവും കാണാം. മരണത്തിന്‍ പോലും അവരെ വേര്‍പെടുത്താന്‍ കഴിഞ്ഞില്ല എന്ന് തോന്നും അത് കണ്ടാല്‍.

ബാക്കി സമയം അവിടെയൊക്കെ ചുറ്റിക്കറങ്ങി പുറത്ത് ചെന്നപ്പോള്‍ ഓട്ടോക്കാരനെ കാണാനില്ല (മഹേശ്വരാ പണി ആയോ എന്റെ ബാഗും മറ്റുമിരിക്കുന്ന ലോഡ്ജ് എവിടെയാണെന്ന് അവനേ അറിയാവൂ പണ്ടാരം എനിക്കാണേ ഹിന്ദിയില്‍ ക്യാ യും നഹിയും മാത്രേ അറിയുകയും ഉള്ളൂ). അവസാനം ഒരു പതിനഞ്ച് മിനിട്ട് തപ്പി അവനെ കണ്ടുപിടിച്ചു. തിരിച്ച് പോകുന്ന വഴി ആഗ്രയില്‍ നിന്ന് അമ്മക്ക് ഒരു സാരിയും വാങ്ങി. നേരേ ആഅങ്ങിനെ താജ് കാണണമെന്നുള്ള മോഹം സഭലമായി.

വാല്‍ക്കഷ്ണം :- പണ്ടെങ്ങോ മനസ്സില്‍ കുഴിച്ച് മൂടിയ പ്രണയിനിക്ക് (അവള്‍ ഇന്ന് ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബത്തില്‍ കുടുംബിനി ആയി കഴിയുന്നു എന്നാണ്‍ കിട്ടിയ ലേറ്റസ്റ്റ് ന്യൂസ് :) ).........

മനസ്സിലുള്ള പ്രണയം അവളോട് പറയാതിരുന്നതിനാല്‍ തടി കേടായില്ല മാനവും പോയില്ല എന്തിനാ വെറുതേ പുലിവാല്‍ പിടിക്കാന്‍ പോകുന്നെ അല്ലെങ്കിലും ഈ പ്രണയവും മണ്ണാങ്കട്ടയും ഒന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലന്നേ

create free polls | comment on thisNov 4, 2009

ദീപാവലി..............
നാട്ടില്‍ അത്ര വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ കടന്ന് പോകുന്ന ഒരു ഉത്സവം. പക്ഷെ ഇവിടെ ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ് (ഒന്നുമില്ലെങ്കിലും കുറച്ച് മധുരവും (പഞ്ചാര എന്നല്ല ഉദ്ദേശിച്ചത് sweets), ബോണസ്സും കിട്ടുന്നതല്ലെ)....

ഒരു ദിവസമേ അവധി ഉള്ളൂ പടക്കം പൊട്ടിച്ചാല്‍ കൈ പൊള്ളും എന്നാ അച്ഛനും അമ്മേം പറഞ്ഞിരിക്കുന്നെ
"നാട്ടിലായിരിക്കുമ്പോള്‍ വിഷുവിന് എല്ലാരും പടക്കം പൊട്ടിക്കുമ്പോള്‍ ഞാനും അനിയനും വൈകിട്ട് ഗോപി മാമന്‍ കൊണ്ട് വന്ന് പടക്കം പൊട്ടിക്കുന്നത് ദൂരെ നിന്ന് കാണും"
ഇവിടെ അമ്മയും അച്ഛനും ഇല്ല പടക്കം പൊട്ടിച്ചാലും ആരും അറിയില്ല എന്നാലും തെറ്റ് ചെയ്യുന്നു എന്ന കുറ്റബോധം വരാതിരിക്കാന്‍ പടക്കം പൊട്ടിക്കാതെ ഉള്ള ദീപാവലി ആഘോഷം മതി എന്ന് വച്ചു. എന്നാലും എല്ലാരും പടക്കം പൊട്ടിക്കുംമ്പൊ ഞാനും എന്തെങ്കിലും ഒന്നു പൊട്ടിക്കണ്ടേ....
>>>>ഒന്നാമത്തെ വഴി "റൂം മേറ്റിന്റെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു (അവന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ തിരിച്ചും ഒന്ന് തന്നപ്പോള്‍ അത് അപകടകമാണെന്ന് മനസ്സിലായി)"

>>>> രണ്ടാമത്തെ വഴി "പൊട്ടാസും തോക്കും വാങ്ങിച്ച് അത് പൊട്ടിക്കുക (30രൂപ തോക്കിന് 25 രൂപ പൊട്ടാസിന് രണ്ട് പൊട്ടീര് കഴിഞ്ഞപ്പോ പൊട്ടാസിനെക്കാളും ശബ്ദത്തില്‍ തോക്ക് പൊട്ടി.) അങ്ങിനെ അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി"

>>>>മൂന്നാമത്തെ വഴി "തൊട്ടടുത്ത വീട്ടിന്റെ ചില്ല് പൊട്ടിക്കുക (പൊട്ടിക്കുന്ന സമയത്ത് ആരും ആ വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് കുറച്ച് ലേറ്റായി ആണ് റിയാക്ഷന്‍ ഉണ്ടായത് പുള്ളി രജനി ഫാന്‍ ആയിരുന്നു എന്ന് തോന്നുന്നു ലേറ്റ് ആണെങ്കിലും ലേറ്റസ്റ്റ് ആയി എന്റെ 1000 രൂപാ പൊട്ടി....)"

>>>> നാലാമത്തെ വഴി "കുത്തിയിരുന്ന് ജയിംസ് ബോണ്ട് പടം കാണാം അടുപ്പിച്ച് മൂന്ന് പടം കണ്ടു നാലാമത്തേതിന് ലാപ് ടോപ്പ് അടിച്ച് പോയി"


വാല്‍കഷണം:
ഇതില്‍ നിന്നെല്ലാം കൂടിന്‍ ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു.....

1. "Every action has an equal and opposite reaction" ന്യൂട്ടന്റെ മൂന്നാം ചലന നിയമം തെറ്റാണ്.
"ഓരോ പ്രവര്‍ത്തിക്കും ഒരു വിപരീത പ്രവര്‍ത്തനം ഉണ്ടാകും പക്ഷെ അത് ആദ്യ പ്രവര്‍ത്തിയെക്കാള്‍ ശക്തമായതായിരിക്കും"
2. എനിക്ക് ഇപ്പൊ ശനി ദശയാ.......

create free polls | comment on this

Oct 16, 2009

ക്വാണ്ടം ഡോട്ട്സ്............അയ്യോ തെറ്റിധരിക്കല്ലെ ഇത് ഇലക്ട്രോണിക്സിലെ പുതിയ (അന്ന് ഞാന്‍ സെമിനാര്‍ എടുക്കുന്ന സമയത്ത് ഇപ്പൊ പഴയതായി കാണും) ഒരു യുഗം ആണ്‍ എന്താണെന്നെന്നോന്നും ചോദിക്കരുത് അത് അന്നും ഇന്നും എനിക്കറിയൂല്ല. ത്രിവത്സര ഡിപ്ലോമയുടെ അവസാന വര്‍ഷത്തെ ഒരു വിഷയം ആണ്‍ സെമിനാര്‍. അന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ എളുപ്പം ഇതായിരുന്നു ഇരുപത് മിനിട്ടാണ്‍ സെമിനാര്‍ ഞാന്‍ അതിനെകുറിച്ച് പഠിക്കാന്‍ തുടങ്ങി അപ്പോളല്ലേ മനസ്സില്ലായെ ഇവന്‍ പുലിയാണെന്ന് വിചാരിച്ചപോലെ അല്ല ഇത് അവിടെ ഒന്ന് അവതരിപ്പിക്കണമെങ്കില്‍ മിനിമം രണ്ട് മണിക്കൂര്‍ സമയം വേണം വിഷയം HOD-യെ അറിയിച്ച് പോയി ഇനി മാറ്റാന്‍ പറ്റില്ല അഥവാ മാറ്റാമെങ്കില്‍ തന്നെ പുതിയ ഒന്ന് കണ്ടുപിടിക്കാനും അതിന്റെ മെറ്റീരിയല്‍സ് കളക്റ്റ് കെയ്യാനും ഒന്നും സമയം കിട്ടില്ല. അവസാനം ഞാന്‍ ഒരു വഴി കണ്ട് പിടിച്ചു ഈ സബ്ജക്ടിനെ എടിറ്റ് ചെയ്യുക ചുരുക്കി പറഞ്ഞാല്‍ ചെറുതാക്കുക. അറുപത് സ്ലൈഡ്സിനെ ഞാന്‍ ആറ് ആയി ചുരുക്കി ഇപ്പൊ തന്നെ മനസ്സില്ലായി കാണുമല്ലോ ചുരുക്കലിന്റെ റേഷ്യോ. അവസാനം അതു ഒരു മുപ്പത് മിനുട്ടില്‍ കൊണ്ട് വന്ന് എത്തിച്ചു സഹപാഠികളും ടീച്ചേഴ്സും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മുപ്പത് മിനിട്ട് കഴിച്ചാലും തീരാത്ത സ്നാക്സ് അറേഞ്ച് ചെയ്തു. ഇനി ആമഹത് മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പ്.

അവസാനം ആ സുദിനം വന്നെത്തി എന്റെ സെമിനാര്‍ പൊതുവേ ആവശ്യത്തില്‍ കൂടുതല്‍ സഭാകംബം ഉള്ള ഞാന്‍ ബ്ലാക് ബോര്‍ഡിന്‍ മുന്നില്‍ ചെന്ന്‍ അദ്ധ്യാപകരെയും സഹപാടികളേയും കണ്ടപ്പോളേ ഉണ്ടാക്കി വച്ചിരുന്ന ധൈര്യം മുഴുവന്‍ പോയി.എന്താണെന്നറിയില്ല പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു വീട്ടില്‍ വച്ച് മുപ്പത് മിനിട്ട് കൊണ്ടും തീരാത്ത സെമിനാര്‍ സമയമായപ്പോള്‍ അഞ്ച് മിനിട്ട് കൊണ്ട് തീര്‍ന്നു (മഹേശ്വരാ ഇനി എന്ത് ചെയ്യും). പിന്നെ ദൈവത്തെ വിളിച്ച് ആദ്യം പറഞ്ഞതെല്ലാം വിശദീകരിക്കുന്ന മട്ടില്‍ വീണ്ടും പറഞ്ഞു തുടങ്ങി ഇത് ഒരു മൂന്ന് നാല്‍ തവണ ആയപ്പോള്‍ കൊടുത്ത സ്നാക്സ് മാറ്റി വച്ച് ഒരു ടീച്ചര്‍ ചോദിച്ചു കിച്ചു ഇത് തന്നെ അല്ലേ നേരത്തെയും പറഞ്ഞത് (ചോദിച്ചത് സത്യം പക്ഷെ പറയാന്‍ വേറെ വല്ലതും വേണ്ടേ), ഇത് കേട്ട് വേറേ ഒരു സാര്‍ പറയുവാ ഇതിപ്പൊ മൂന്നാമത്തെ തവണയാ സ്മിതേ എത്ര തവണ പോകും എന്ന് നോക്കാം (തനിക്ക് തിന്നാനല്ലെ സ്നാക്സും ചായേം കൊണ്ട് വച്ചിരിക്കുന്നെ അതും തിന്ന് അവിടെ മിണ്ടാണ്ടിരിക്കാനുള്ളതിന്‍??? *@#*%$@#*), ശ്ശൊ ആ സ്നാക്സില്‍ വല്ല സ്ലീപ്പിഗ് പില്‍സും കൂടി കലക്കി കൊടുക്കണ്ടതായിരുന്നു.ഇനി എന്ത് ചെയ്യും മനസ്സിലിരുന്നു ആരോ ചോദിക്കുന്നു, ഉടനെ ഉത്തരവും കിട്ടി ഇത് പുതിയ വിഷയമാ വേറേ ആര്‍ക്കും അറിയാന്‍ വഴി ഇല്ല എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു പിന്നെ ഒരു കൊടും കാറ്റായിരുന്നു ക്വാണ്ടം ഡോട്ട്സ് ആനയാണ്‍ ചേനയാണ്‍ അതിങ്ങ്നെയാണ്‍ സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും കൈ മുറിഞ്ഞാല്‍ ചോര വരും തുടങ്ങിയ ശാസ്ത്ര സത്യങ്ങള്‍ കൊണ്ട് ഞാന്‍ ഒരു പുകമറ സൃഷ്ടിച്ചു. സത്യത്തില്‍ അന്നെന്തൊക്കെയാണ്‍ പറഞ്ഞതെന്ന് ക്വാണ്ടം ഡോട്ട്സ് കണ്ട്പിടിച്ചവന്‍ എങ്ങാണും അറിഞ്ഞാല്‍ എന്നെ കൊന്നിട്ട് അവന്‍ ജെയിലില്‍ പോകും. അവസാനം എന്തോ പറഞ്ഞപ്പോള്‍ സ്മിതടീച്ചര്‍ വീണ്ടും അല്ല കിച്ചൂ അത്, ടീച്ചര്‍ മുഴുവിക്കുന്നതിന്‍ മുന്‍പ് ഞാന്‍ അതല്ലേ ടീച്ചര്‍ അത് അങ്ങനെ തന്നെ ആണ്‍ ഏത് ?

അവസാനം എന്റെ ടൈമറില്‍ അലാറം മുഴങ്ങിയപ്പോള്‍ ഞാന്‍ "Any more Doubts?????(ഈശ്വരാ ആരും ഒന്നും ചോദിക്കല്ലേ എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓര്‍മ്മയില്ല പിന്നല്ലെ അവര്‍ക്ക്)"
വാല്‍കഷ്ണം :- ഞാന്‍ നേരത്തെ പറഞ്ഞ് കൊടുത്തിരുന്ന ചോദ്യങ്ങള്‍ എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ ചോദിക്കുകയും അവക്ക് ഞാന്‍ കാണാതെ പഠിച്ച് വച്ച ഉത്തരം കറക്ടായി നല്‍കുകയും ചെയ്തു. ഒരുപാട് സന്തോഷങ്ങളും ചെറിയ പിണക്കങ്ങളും ഒക്കെ കലര്‍ന്ന ആ കലാലയ ജീവിതം എന്നും ഓര്മ്മയില്‍ നില്‍ക്കുന്ന ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മൂന്ന് വര്‍ഷങ്ങള്‍ എന്‍.എസ്സ്.എസ്സ്. പോളി നിനക്ക് നന്ദി...........create free polls | comment on this

Oct 10, 2009

ഹലോ മൈ ഡിയര്‍ റോഗ് നമ്പര്‍രാവിലെ ഒഫീസില്‍ ചെന്ന് വളരെ ഗൗരവ പൂര്വം ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ (ചാറ്റിംഗ്) ആണ്‍ പോക്കറ്റില്‍ കന്യക(virgin Mobile) ചിലച്ചത്
"അഴകേ നീ എന്നെ പിരിയല്ലേ......
ഒരു നാളും മറയരുതേ...." അറിയാത്ത നംബര്‍ ഉറപ്പിച്ചു ഏതോ കസ്റ്റ്മര്‍ എന്തോ മണ്ടത്തരം കാണിച്ചിട്ട് നമുക്ക് പണി തരാന്‍ വിളിക്കുന്നതാ...........

ഞാന്‍ : ഹലോ കിച്ചു സ്പീക്കിംഗ്
എക്സ് : അതേത് കിംഗാ ഞന്‍ വിചാരിച്ചു കിംഗ്കോംഗ് ആയിരിക്കും എന്നു (ഒരു കിളിമൊഴി)
ഞാന്‍ : അല്ല ഇതാരാണ്‍ മനസിലായില്ല (രാവിലെ മനുഷ്യനെ മെനക്കെടുത്താന്‍.)
എക്സ് : നിനക്ക് മനസ്സിലാകില്ലെടാ മനസ്സിലാകില്ല. അല്ലെങ്കിലും നിന്റെ ആവശയം കഴിഞ്ഞല്ലോ (ഈശ്വരരാ പാര ആയോ)
ഞാന്‍ : നിങ്ങള്‍ക്ക് ആളു തെറ്റിയെന്നാ തോന്നുന്നെ ഇത് കിച്ചുവാ കിച്ചു.
എക്സ് : അതെ മനസ്സില്ലായി 24 മണിക്കൂറിനകം നീ എന്നെ തിരിച്ച് വിളിച്ച് എന്റെ അടുത്ത് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ നീ അനുഭവിക്കും. (ഭീഷണി നമ്മളിതെത്ര കണ്ടിരിക്കുന്നു അല്ല പ്രശ്നമാകുമോ ഇല്ല അല്ല ആകുമോ അല്ല ആരാ ഈ വിളിച്ചത്)

ആകെ കണ്‍ഫ്യൂഷ്ന്‍ ആരാണെന്ന് ഒരു പിടിയും ഇല്ല (എന്നിലെ ഡിക്റ്റ്ക്ടിവ് ഉണര്‍ന്നു) നമ്പറിനെ ആദ്യ അക്കങ്ങള്‍ ഗൂഗിളില്‍ കൊടുത്തു കണക്ഷന്‍ ഗസിയബാദില്‍ നിന്നും എടുത്തിരിക്കുന്നു സിമ്പിള്‍ ആളെ പിടി കിട്ടി "രേഖ" ഒരു ഫ്രണ്ട്. അപ്പോ അവള്‍ക്ക് തിരിച്ച് ഒരു പണി കൊടുക്കണ്ടേ (തീര്‍ച്ചയായും)

എടുത്തു ലാന്റ് ഫോണും തൂവാലയും ആ നമ്പറിലേക്ക് തിരിച്ച് വീളിച്ചു
Me : This is a call from gaziyabad police station we got a compliant against this No.
X : Who is this speaking (ഒരു ഘനഗാംഭീര പുരുഷ സ്വരം)
Me : this is JS arora don't ask any more qns telll me the answers for my qns Okey
X : You are talking to VR sharma ACP Delhi north
****** Call Ended (from my side)*******

തിരിഞ്ഞ് കൂട്ട്കാരനോട് എല്ലാം പറഞ്ഞ് കഴിഞ്ഞ് അളിയാ അയാള്‍ തിരിച്ച് വിളിച്ചാ എന്ത് ചെയ്യുമെടാ
ആ യൂദാസ് പറയുവാ ഞാനും നീയും തമ്മില്‍ ഒരു ബന്ധവും ഇല്ലന്ന് നിന്നെ ഞാന്‍ അറിയുകേ ഇല്ലെന്ന്.....

വാല്‍ കഷ്ണം : കുറച്ച് കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു മെസ്സേജ്
"April fool"
by
VR Sharma (Rekha & friends)

create free polls | comment on this

USL‌ എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു......

USL ആരെങ്കിലും കേട്ടിട്ടുണ്ടോ ആ പേരു, ദിവസവും മട-മടാ കുടിക്കുന്ന Dalmore, Jura, Whyte & Mackay, Black Dog, Antiquity, Signature, Royal Challenge, McDowell's No.1, Celebration Rum, Bouvet Ladubay, Pinky, ,Romanov, White Mischief, Four Seasons ഇതിന്റെ ഒക്കെ ലേബല്‍ ഒന്ന് വായിച്ചാ മതി മനസിലാകും (ചാത്തന്‍ സാധനം ആണ്‍ ബ്രന്‍ഡ് എങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല), തെറ്റിധരിക്കല്ലെ ഇത്രയും ബ്രാന്റ്കള്‍ മനപ്പാഠമാണെങ്കിലും ഇത് വരെ ഒന്ന് പോലും ഒന്നു രുചിച്ച് നോക്കിയിട്ട് പോലും ഇല്ല ഞാന്‍, ഇത് ആമുഖം ഇനി കാര്യത്തിലേക്ക് വരാം.

2008-august ബ്ലോഗ് വായനയും ചാറ്റിങ്ങും സോഷ്യല്‍ സൈറ്റുകളിലെ സജീവ സാന്നിധ്യവുമൊക്കെയായി അടിച്ച് പൊളിച്ച് കൊണ്ടിരുന്ന എന്റെ ചെവിയിലേക്ക് ഇടിത്തീ പോലെ ആ വാര്‍ത്ത വന്നു. ഞങ്ങളുടെ കമ്പനിക്ക് ഒരു പുതിയ പ്രോജക്റ്റ് കിട്ടിയിരിക്കുന്നു അതിന്റെ North-Zone implementation-ന്റെ ചാര്‍ജ് എനിക്കും. "സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി ഇനി പ്രോജക്റ്റ് തീരുന്ന വരെ സുഖം ഊണും വേണ്ട ഉറക്കവും വേണ്ട എന്നാല്‍ ഓഫീസിലെ AC-സുഖമായിരിക്കാം എന്ന് വിചാരിച്ചാല്‍ അത് പോലും പറ്റില്ല സൈറ്റില്‍ പോകണം അതും ഈ പൊരി വെയിലത്ത് ആലോചിക്കുംമ്പോള്‍ തന്നെ തല കറങ്ങുന്നു". അഡ്രസ് തന്നു പൊയ്കോളാന്‍ പറഞ്ഞു (സാമദ്രോഹി അവന്‍ അവിടെ ഇരുന്ന് പറഞ്ഞാ മതിയല്ലോ :( ).

പോയി (പോകാതെ പറ്റില്ലല്ലോ) ചെന്നപ്പോളോ അവിടെ നോക്കിയാല്‍ Signature ഇവിടെ നോക്കിയാല്‍ McDowell's No.1 അപ്പുറത്ത് നോക്കിയാല്‍ Romanov (മഹാദേവാ കണ്ട്രോള്‍ തരണേ !) ഇതാണ്‍ അവസ്ത. ചെന്ന പാടെ റിസെപ്ഷനില്‍ പറഞ്ഞു
"ഐ ആം അന്ന്യന്‍ ഫ്രം .......ലി. ഷുഡ് ഐ മീറ്റ് മി.സച്ചിന്‍. "
"വിച്ച് സച്ചിന്‍"(പാവം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കാണാന്‍ വന്നതാണെന്ന് വിചാരിച്ചു).
"മി. സച്ചിന്‍ ഐ.ടി ഡിപ്പാര്‍ട്ട്മെന്റ്"
"ഓഹ് വെയിറ്റ് എ മിനിട്ട് ലെറ്റ് മീ റ്റോക്ക് റ്റൊ ഹിം"

കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു തടിയന്‍ വന്നു എന്നിട്ട് പറഞ്ഞു
" I am Sachin Your manager spoke with me that you are coming today. You can start your work today itself" (ചിരിച്ചോണ്ട് പറഞ്ഞത് കേട്ടില്ലേ വന്ന കാലേ നിക്കണ്ട പണി തുടങ്ങിക്കോളാന്‍. കാലമാടന്‍)

48 സിസ്റ്റം എല്ലാത്തിലും നിറയെ ഡാറ്റാ ഒന്നും സംഭവിക്കാന്‍ പാടില്ല ഞാനും കൂട്ടിന്‍ കുറേ കുപ്പികളും (തൊടാന്‍ പറ്റില്ല ചില്ലലമാരേ വച്ച് നന്നായി പൂട്ടിയിട്ടുണ്ട്). 2 ദിവസം 48 systems completed. സച്ചിന്‍ ഹാപ്പി മാനേജര്‍ വെരി ഹാപ്പി എന്റെ മാത്രം അടപ്പൂരി...

അവിടെ ചെന്നപ്പോളാണ്‍ മന്‍സ്സില്ലായേ USL എന്നാല്‍ United Spirits Ltd. എന്നാണെന്നും ഇന്ത്യയില്‍ 90% കുടിയന്മാരെയും കുടിയന്മാരാക്കിയത് ഇവരാണെന്നും......

എല്ലാം കഴിഞ്ഞ് പോകാനിറങ്ങിയപ്പോ റിസപ്ഷനിലിരുന്ന പെണ്ണ് വിളിക്കുന്നു (മഹാദേവാ ഇത്രക്ക് ഫാസ്റ്റോ) ഇല്ലാത്ത എയറ് പിടിച്ച് അങ്ങോട്ട് വിട്ടു.....
ചിരിച്ച് കൊണ്ട് അവള്‍ അന്നയ്ന്‍ എന്നാ അല്ലേ പേരു
ഞാന്‍ അതെ എന്ത് വേണം
അവള്‍ ഒന്നൂല്ല
ഞാന്‍ പിടിച്ച എയര്‍ വിട്ടിട്ട്.... അല്ല കുട്ടീ എന്താ പറഞ്ഞോളൂ.....
അവള്‍ പറഞ്ഞാല്‍ തെറ്റിധരിക്കരുത് (ഇല്ല കുട്ടീ ശരിയായി മാത്രമേ ധരിക്കൂ)....
ഞാന്‍ ഇല്ല പറഞ്ഞോളൂ....
അവള്‍ ഇല്ലാ ഒന്നൂല്ല പൊയ്കോളൂ (അന കൊടിത്താലും കിളിയേ ആശ കൊടുക്കാമോ.....)
ഞാന്‍ എന്തായാലും പറയൂ കുട്ടീ കുഴപ്പമില്ലന്നേ
അവള്‍ എന്റെ സിസ്റ്റത്തില്‍ വേര്‍ഡ് ഇല്ല ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് തരുമോ (പണ്ടാരം രാവിലെ സോറി വൈകുന്നേരം മനുഷ്യനെ കളിയാക്കുന്നോ )
ഞാന്‍ പോ കൊച്ചേ അതിന്‍ ലൈസന്‍സ് വേണം (എന്ത് ലൈസന്‍സ് ഡ്രൈവിങ് ലൈസന്‍സോ) ഞാന്‍ പോകുവാ......

create free polls | comment on this

Mar 13, 2009

SMS എന്ന കാലന്‍

SMS(Short Messege Service) അനൌദ്യോഗികമായാണെങ്കില്‍ പോലും കൌമാര പ്രായക്കാരുടെ(college school students) ഏറ്റവും വിപുലവും ചെലവ് കുറഞ്ഞതുമായ ആശയവിനിമയ ഉപാധി. അതെങ്ങനെ എന്റെ കാലനായി അതല്ലെ നിങ്ങളുടെ മനസ്സില്‍.
കുറച്ച് വര്‍ഷം മുന്‍പാണ് ശരിക്കും പറഞ്ഞാല്‍ 2005 ഡിസംബര്‍ 31.ഞാന്‍ രണ്ടാം വര്‍ഷ ഡിപ്ലോമാ വിദ്യാര്‍ത്ഥി. കൂട്ടത്തില്‍ പ്രായം കുറവായതിനാലും പോളിയിലെ ഒരു അദ്ധ്യാപകന്റെ അയല്‍കാരനായതിനാലും.
അദ്ധ്യാപകര്‍ക്ക് എന്നില്‍ ഒരു പ്രത്യേക ശ്രധ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്റെ എല്ലാ കുരുത്തക്കേടുകളും കണ്ടെത്തി പി.ടി.എ. മീറ്റിങ്ങിന്‍ അച്ഛനെ അറിയിക്കുക എന്നത് അവര്‍ക്ക് വളരെ ഉത്സാഹമുള്ള ഒരു കാര്യമായിരുന്നു(അതിനിടക്ക് ഒരു ചെറിയ കാര്യം അവര്‍ ഇങ്ങിനെ കഷ്ടപ്പെട്ടത് കൊണ്ട് ഞാന്‍ ഡിസ്റ്റിങ്ഷനോടെ പാസ്സായി 18ആം വയസ്സില്‍ ജോലിയിലും കയറി അതിന്‍ ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു). ഇക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു അദ്ധ്യാപിക ഉണ്ടായിരുന്നു (Pls തെറ്റിധരിക്കരുത്). അതിന് കാരണം ടീച്ചറുടെ വീട് എന്റെ വീടിനടുത്തായിരുന്നു എന്നതും ടീച്ചര്‍ എന്റെ മേല്‍ കാണിച്ചിരുന്ന കരുതലും ആയിരുന്നു.
2005 ഡിസംബര്‍ 31 : അടുത്ത ദിവസം പുതുവത്സരം അല്ലേ എല്ലാവര്‍ക്കും ഒരു New Year Greetings അയച്ചേക്കാം എന്ന് കരുതി ആണ് അമ്മയുടെ മൊബൈല്‍ വാങ്ങി ആ കോമണ്‍ മെസ്സേജ് ഉണ്ടാക്കിയത്(ആ ബുദ്ധി തോന്നിച്ച സമയത്തെ എത്ര തവണ ഞാന്‍ ശപിച്ചിട്ടുണ്ടെന്ന് എനിക്ക് തെന്നെ ഓര്‍മ്മയില്ല.)
“*******######@@@@@@
!!!!!!!!!!!@@@@@#####****
***HAPPY NEW YEAR*****
**######@@@@@@!!!!!!!!!!!@
@@@@#####*******Wish you a
Happy & Prosperous New Year
To My Dear Dearest
ഇതായിരുന്നു മെസ്സേജിന്റെ ഫോര്‍മാറ്റ് എല്ലാ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നംബര്‍ ഉള്ള ടീച്ചേര്‍സിനും ഞാ‍ന്‍ ഈ മെസ്സേജ് അയച്ചു. എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ച നിര്‍വൃതിയോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി
“...............Teach” calling
ഒന്നര വര്‍ഷത്തേക്ക് എന്റെ മന സമാധാനം മുഴുവന്‍ കളഞ്ഞു ആ കാള്‍. അതിന്റെ ഉള്ളടക്കം എന്റെ ഓര്‍മയില്‍ നിന്ന് ഞാന്‍ രേഖപ്പെടുത്തുന്നു.
ടീച്ചര്‍ : ഹലോ..
ഞാ‍ന്‍ : ഹലോ ടീച്ചര്‍..
ടീ : ആരാണിത് ?
ഞാ : ഞാനാണ്‍ ടീച്ചര്‍ കിച്ചു
ടീ : താനാണോ എനിക്ക് ഇപ്പൊ മെസ്സേജ് അയച്ചത്...
ഞാ : അതെ ടീച്ചര്‍ ഒരു ന്യൂ ഇയര്‍ ഗ്രീറ്റിഗ്സ് അല്ലേ ഞാനാ അയച്ചത്..
ടീ : തന്നില്‍ നിന്നും ഇങ്ങനെ ഒന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഇനി എനിക്ക് മെസ്സേജ് അയ്ക്കരുത്.
call ended
അടുത്ത ദിവസം തന്നെ ടീച്ചര്‍ നംബര്‍ മാറ്റി അത് എനിക്കെന്നല്ല ആര്‍ക്കും കൊടുത്തുമില്ല. മാത്രമല്ല പിന്നീടുള്ള നീണ്ട ഒന്നര വര്‍ഷം ടീച്ചര്‍ എന്നോട് സംസാരിച്ചിട്ട് പോലുമില്ല. എന്റെ ധൈര്യം നടന്ന കാര്യങ്ങളെക്കുറിച്ച് ഒരു വിശദീകരണം നല്‍കുന്നതില്‍ നിന്നും എന്നെ വില്‍ക്കി.
ടീച്ചറിന് എന്നെക്കുറിച്ച് തെറ്റായി എന്തെങ്കിലും ചിന്തിക്കാന്‍ ഞാന്‍ കാരണമായി എങ്കില്‍ ഈ ബ്ലോഗ് ടീച്ചറിനുള്ള ക്ഷമാപണം ആണ്‍. “ഒരിക്കലും കിച്ചുവിന്‍ ഒരു ടീച്ചറിനോട് തെറ്റായതെന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയില്ലാ. മനസ്സില്‍ ദൈവങ്ങളുടെ സ്ഥാനമാണ് എന്നും കിച്ചു ഗുരുക്കന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്”

വാല്‍കഷ്ണം : മനസ്സില്‍ ദേഷ്യവും സങ്കടവും (മാനുഷിക വികാരങ്ങള്‍ എന്ന് പറയുന്നതായിരുക്കും കൂടുതല്‍ ശരി) വരുമ്പോള്‍ ദൈവങ്ങളോട് പോലും മനുഷ്യര്‍ നിലവിട്ട് പെരുമാറി എന്ന് വരും. അത് മന്‍സ്സിലാക്കാന്‍ ഭക്തനെ നന്നായറിയുന്ന ദൈവത്തിന് കഴിയും. അതു പോലെ തന്നെ ശിഷ്യനെ നന്നായറിയാവുന്ന ഗുരുവിനും. എന്ന് ഞാന്‍ കരുതുന്നു........ സ്വന്തം അന്ന്യന്‍...........

Feb 24, 2009

ഡല്‍ഹിയിലെ ആദ്യദിനം..........


ആദ്യം തന്നെ കുറുമാന്‍(കൂട്ടം) നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു..........

എല്ലാരും ആനയാണ് ചേനയാണ്...
ട്രെയിനിഗ് കഴിയുംബോള്‍ നാട്ടില്‍ തന്നെ നിയമനം ലഭിക്കും എന്ന് പറഞ്ഞതിനാലാണ് .......
കിട്ടിയ മറ്റ് 2 ജോലികള്‍ ഉപേക്ഷിച്ച് ഈ ജോലി തന്നെ തിരഞ്ഞെടുത്തത്.......

അവസാനം ട്രെയിനിംഗ് കഴിഞ്ഞപ്പോള്‍ നിയമനം നോയിഡയില്‍........

അമ്മേ നാരായണ എന്തായാലും സന്തോഷമായി പണ്ടേ ഹിന്ദി ഒരു ബാലി കേറാമല ആയതിനാല്‍ കിട്ടിയ അവസരം പാഴാക്കാതെ ടെക്കിനിക്കല്‍ ഹൈസ്കൂളില്‍ ചേര്‍ന്നു. ഫലം 7)-0 ക്ലാസില്‍ വച്ച് ഹിന്ദി പഠനം നിന്നു (ടെക്കിനിക്കല്‍ സ്കൂള്‍ സിലബസില്‍ ഹിന്ദി ഇല്ല.)

പണ്ടെങ്ങോ ആരോ പറഞ്ഞ ഒരു അറിവുണ്ടായിരുന്നു “ഏത് പാതാളത്തില്‍ പോയാലും ഒരു മലയാളിയെ കണ്ട്മുട്ടും എന്ന്”
ഞാനും എന്റെ രണ്ട് കൂട്ടുകാരും (അവന്മാര്‍ക്ക് അല്പ സ്വല്പം ഹിന്ദി അറിയാം) നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ വന്നിറങ്ങി.

അവര്‍ ഒരു ഓട്ടോ വിളിച്ച് അവര്‍ക്ക് പോകണ്ട സ്ഥലം പറഞ്ഞു കൂടാതെ എന്നെ വേറെ ഒരു ഓട്ടേയില്‍ കയറ്റി വിടുകയും ചെയ്തു (അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നാ ചെയ്തേനെ എന്ന് എനിക്ക് ഇന്നു ഒരു പിടിയും ഇല്ലാ)

ആഗ്യഭാഷ അല്പസ്വല്പം വശമുണ്ടായിരുന്നതിനാ‍ല്‍.......
കഴിക്കാനുള്ള സാധനങ്ങള്‍ ചൂണ്ടി കാണിച്ച് വാങ്ങിച്ച് തിന്നു............

രാ‍വിലെ 7 മണിക്ക് ചെന്നതിനാല്‍ ഒഫ്ഫീസില്‍ കയറ്റിയില്ല 9 മണി കഴിഞ്ഞ് വരാന്‍ പറഞ്ഞു സെക്യൂരിറ്റി വേഷമിട്ട കാലമാടന്മാര്‍.........

അല്പം വലിയ പെട്ടി കൈയില്‍ ഉണ്ടാ‍യിരുന്നതിനാല്‍ അത് കസേരയാക്കി ഞാന്‍ ഓഫീസ് ഗേറ്റിന്‍‌-മുന്നില്‍ കാവലിരുന്നു.......

9 മണി ആയപ്പോള്‍ അകത്ത് കടക്കാന്‍ അനുവാതം കിട്ടി..........

(ഞങ്ങളുടെ ഓഫീസ് മലയാളികളുടെ രാജ്യമാണ്........
അതുകൊണ്ട് ഓഫീസില്‍ ഭാഷ ഒരു കുഴപ്പവും ഇല്ലാ..........)
ഓഫീസില്‍ കാലെടുത്ത് വച്ചതും ഇടിത്തീ പോലെ ഒരു വാര്‍ത്ത ചെവിയില്‍ വീണു.......

നിങ്ങള്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഹൌസ് ഒഴിവില്ല ഇന്നത്തെ ദിവസം ലീവ് തരാം വേണമെങ്കില്‍ താമസിക്കാനുള്ള സ്ഥലം കണ്ടെത്തിക്കൊള്ളാന്‍..........

നിന്ന നില്പില്‍ ഒന്നു ഞെട്ടി പക്ഷെ സംഭവം സത്യമാണെന്നുള്ളതും രാത്രി തങ്ങാന്‍ ഒരു സ്ഥലം അനിവാ‍ര്യമായതിനാലും അന്വേഷിച്ചിറങ്ങുക തന്നെ വഴി.........

പെട്ടി ഓഫീസില്‍ വച്ച് നേരേ ഇറങ്ങി താമസസ്ഥലം അന്വേഷിച്ച്..........

ദൈവം എന്നുള്ളത് സത്യമാണെന്ന് മനസ്സില്ലായ ദിവസമായിരുന്നു അത്...........

7 മണിക്കൂര്‍ കൊണ്ട് ഒരു റൂം കണ്ട്-പിടിച്ചു(ഒരു ഹിന്ദി വാക്ക് പോലും ഉപയോഗിക്കതെ)......

പിന്നീടുള്ള ഒരു മാസത്തെ യാത്രകളായിരുന്നു ഏറ്റവും രസകരം.......

ബസ്സ് ഉണ്ടെങ്കിലും കയറില്ലാ‍ കാരണാം ടിക്കെറ്റ് എടുക്കാ‍ന്‍ ഹിന്ദി അറിയണം.........

ഏകദേശം 3 മണിക്കൂറുകളോളം തുടര്‍ച്ചയായി നടന്ന ദിവസങ്ങള്‍ ഉണ്ട്.......