Oct 16, 2009

ക്വാണ്ടം ഡോട്ട്സ്............അയ്യോ തെറ്റിധരിക്കല്ലെ ഇത് ഇലക്ട്രോണിക്സിലെ പുതിയ (അന്ന് ഞാന്‍ സെമിനാര്‍ എടുക്കുന്ന സമയത്ത് ഇപ്പൊ പഴയതായി കാണും) ഒരു യുഗം ആണ്‍ എന്താണെന്നെന്നോന്നും ചോദിക്കരുത് അത് അന്നും ഇന്നും എനിക്കറിയൂല്ല. ത്രിവത്സര ഡിപ്ലോമയുടെ അവസാന വര്‍ഷത്തെ ഒരു വിഷയം ആണ്‍ സെമിനാര്‍. അന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ എളുപ്പം ഇതായിരുന്നു ഇരുപത് മിനിട്ടാണ്‍ സെമിനാര്‍ ഞാന്‍ അതിനെകുറിച്ച് പഠിക്കാന്‍ തുടങ്ങി അപ്പോളല്ലേ മനസ്സില്ലായെ ഇവന്‍ പുലിയാണെന്ന് വിചാരിച്ചപോലെ അല്ല ഇത് അവിടെ ഒന്ന് അവതരിപ്പിക്കണമെങ്കില്‍ മിനിമം രണ്ട് മണിക്കൂര്‍ സമയം വേണം വിഷയം HOD-യെ അറിയിച്ച് പോയി ഇനി മാറ്റാന്‍ പറ്റില്ല അഥവാ മാറ്റാമെങ്കില്‍ തന്നെ പുതിയ ഒന്ന് കണ്ടുപിടിക്കാനും അതിന്റെ മെറ്റീരിയല്‍സ് കളക്റ്റ് കെയ്യാനും ഒന്നും സമയം കിട്ടില്ല. അവസാനം ഞാന്‍ ഒരു വഴി കണ്ട് പിടിച്ചു ഈ സബ്ജക്ടിനെ എടിറ്റ് ചെയ്യുക ചുരുക്കി പറഞ്ഞാല്‍ ചെറുതാക്കുക. അറുപത് സ്ലൈഡ്സിനെ ഞാന്‍ ആറ് ആയി ചുരുക്കി ഇപ്പൊ തന്നെ മനസ്സില്ലായി കാണുമല്ലോ ചുരുക്കലിന്റെ റേഷ്യോ. അവസാനം അതു ഒരു മുപ്പത് മിനുട്ടില്‍ കൊണ്ട് വന്ന് എത്തിച്ചു സഹപാഠികളും ടീച്ചേഴ്സും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മുപ്പത് മിനിട്ട് കഴിച്ചാലും തീരാത്ത സ്നാക്സ് അറേഞ്ച് ചെയ്തു. ഇനി ആമഹത് മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പ്.

അവസാനം ആ സുദിനം വന്നെത്തി എന്റെ സെമിനാര്‍ പൊതുവേ ആവശ്യത്തില്‍ കൂടുതല്‍ സഭാകംബം ഉള്ള ഞാന്‍ ബ്ലാക് ബോര്‍ഡിന്‍ മുന്നില്‍ ചെന്ന്‍ അദ്ധ്യാപകരെയും സഹപാടികളേയും കണ്ടപ്പോളേ ഉണ്ടാക്കി വച്ചിരുന്ന ധൈര്യം മുഴുവന്‍ പോയി.എന്താണെന്നറിയില്ല പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു വീട്ടില്‍ വച്ച് മുപ്പത് മിനിട്ട് കൊണ്ടും തീരാത്ത സെമിനാര്‍ സമയമായപ്പോള്‍ അഞ്ച് മിനിട്ട് കൊണ്ട് തീര്‍ന്നു (മഹേശ്വരാ ഇനി എന്ത് ചെയ്യും). പിന്നെ ദൈവത്തെ വിളിച്ച് ആദ്യം പറഞ്ഞതെല്ലാം വിശദീകരിക്കുന്ന മട്ടില്‍ വീണ്ടും പറഞ്ഞു തുടങ്ങി ഇത് ഒരു മൂന്ന് നാല്‍ തവണ ആയപ്പോള്‍ കൊടുത്ത സ്നാക്സ് മാറ്റി വച്ച് ഒരു ടീച്ചര്‍ ചോദിച്ചു കിച്ചു ഇത് തന്നെ അല്ലേ നേരത്തെയും പറഞ്ഞത് (ചോദിച്ചത് സത്യം പക്ഷെ പറയാന്‍ വേറെ വല്ലതും വേണ്ടേ), ഇത് കേട്ട് വേറേ ഒരു സാര്‍ പറയുവാ ഇതിപ്പൊ മൂന്നാമത്തെ തവണയാ സ്മിതേ എത്ര തവണ പോകും എന്ന് നോക്കാം (തനിക്ക് തിന്നാനല്ലെ സ്നാക്സും ചായേം കൊണ്ട് വച്ചിരിക്കുന്നെ അതും തിന്ന് അവിടെ മിണ്ടാണ്ടിരിക്കാനുള്ളതിന്‍??? *@#*%$@#*), ശ്ശൊ ആ സ്നാക്സില്‍ വല്ല സ്ലീപ്പിഗ് പില്‍സും കൂടി കലക്കി കൊടുക്കണ്ടതായിരുന്നു.ഇനി എന്ത് ചെയ്യും മനസ്സിലിരുന്നു ആരോ ചോദിക്കുന്നു, ഉടനെ ഉത്തരവും കിട്ടി ഇത് പുതിയ വിഷയമാ വേറേ ആര്‍ക്കും അറിയാന്‍ വഴി ഇല്ല എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു പിന്നെ ഒരു കൊടും കാറ്റായിരുന്നു ക്വാണ്ടം ഡോട്ട്സ് ആനയാണ്‍ ചേനയാണ്‍ അതിങ്ങ്നെയാണ്‍ സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും കൈ മുറിഞ്ഞാല്‍ ചോര വരും തുടങ്ങിയ ശാസ്ത്ര സത്യങ്ങള്‍ കൊണ്ട് ഞാന്‍ ഒരു പുകമറ സൃഷ്ടിച്ചു. സത്യത്തില്‍ അന്നെന്തൊക്കെയാണ്‍ പറഞ്ഞതെന്ന് ക്വാണ്ടം ഡോട്ട്സ് കണ്ട്പിടിച്ചവന്‍ എങ്ങാണും അറിഞ്ഞാല്‍ എന്നെ കൊന്നിട്ട് അവന്‍ ജെയിലില്‍ പോകും. അവസാനം എന്തോ പറഞ്ഞപ്പോള്‍ സ്മിതടീച്ചര്‍ വീണ്ടും അല്ല കിച്ചൂ അത്, ടീച്ചര്‍ മുഴുവിക്കുന്നതിന്‍ മുന്‍പ് ഞാന്‍ അതല്ലേ ടീച്ചര്‍ അത് അങ്ങനെ തന്നെ ആണ്‍ ഏത് ?

അവസാനം എന്റെ ടൈമറില്‍ അലാറം മുഴങ്ങിയപ്പോള്‍ ഞാന്‍ "Any more Doubts?????(ഈശ്വരാ ആരും ഒന്നും ചോദിക്കല്ലേ എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓര്‍മ്മയില്ല പിന്നല്ലെ അവര്‍ക്ക്)"
വാല്‍കഷ്ണം :- ഞാന്‍ നേരത്തെ പറഞ്ഞ് കൊടുത്തിരുന്ന ചോദ്യങ്ങള്‍ എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ ചോദിക്കുകയും അവക്ക് ഞാന്‍ കാണാതെ പഠിച്ച് വച്ച ഉത്തരം കറക്ടായി നല്‍കുകയും ചെയ്തു. ഒരുപാട് സന്തോഷങ്ങളും ചെറിയ പിണക്കങ്ങളും ഒക്കെ കലര്‍ന്ന ആ കലാലയ ജീവിതം എന്നും ഓര്മ്മയില്‍ നില്‍ക്കുന്ന ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മൂന്ന് വര്‍ഷങ്ങള്‍ എന്‍.എസ്സ്.എസ്സ്. പോളി നിനക്ക് നന്ദി...........create free polls | comment on this

Oct 10, 2009

ഹലോ മൈ ഡിയര്‍ റോഗ് നമ്പര്‍രാവിലെ ഒഫീസില്‍ ചെന്ന് വളരെ ഗൗരവ പൂര്വം ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ (ചാറ്റിംഗ്) ആണ്‍ പോക്കറ്റില്‍ കന്യക(virgin Mobile) ചിലച്ചത്
"അഴകേ നീ എന്നെ പിരിയല്ലേ......
ഒരു നാളും മറയരുതേ...." അറിയാത്ത നംബര്‍ ഉറപ്പിച്ചു ഏതോ കസ്റ്റ്മര്‍ എന്തോ മണ്ടത്തരം കാണിച്ചിട്ട് നമുക്ക് പണി തരാന്‍ വിളിക്കുന്നതാ...........

ഞാന്‍ : ഹലോ കിച്ചു സ്പീക്കിംഗ്
എക്സ് : അതേത് കിംഗാ ഞന്‍ വിചാരിച്ചു കിംഗ്കോംഗ് ആയിരിക്കും എന്നു (ഒരു കിളിമൊഴി)
ഞാന്‍ : അല്ല ഇതാരാണ്‍ മനസിലായില്ല (രാവിലെ മനുഷ്യനെ മെനക്കെടുത്താന്‍.)
എക്സ് : നിനക്ക് മനസ്സിലാകില്ലെടാ മനസ്സിലാകില്ല. അല്ലെങ്കിലും നിന്റെ ആവശയം കഴിഞ്ഞല്ലോ (ഈശ്വരരാ പാര ആയോ)
ഞാന്‍ : നിങ്ങള്‍ക്ക് ആളു തെറ്റിയെന്നാ തോന്നുന്നെ ഇത് കിച്ചുവാ കിച്ചു.
എക്സ് : അതെ മനസ്സില്ലായി 24 മണിക്കൂറിനകം നീ എന്നെ തിരിച്ച് വിളിച്ച് എന്റെ അടുത്ത് പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ നീ അനുഭവിക്കും. (ഭീഷണി നമ്മളിതെത്ര കണ്ടിരിക്കുന്നു അല്ല പ്രശ്നമാകുമോ ഇല്ല അല്ല ആകുമോ അല്ല ആരാ ഈ വിളിച്ചത്)

ആകെ കണ്‍ഫ്യൂഷ്ന്‍ ആരാണെന്ന് ഒരു പിടിയും ഇല്ല (എന്നിലെ ഡിക്റ്റ്ക്ടിവ് ഉണര്‍ന്നു) നമ്പറിനെ ആദ്യ അക്കങ്ങള്‍ ഗൂഗിളില്‍ കൊടുത്തു കണക്ഷന്‍ ഗസിയബാദില്‍ നിന്നും എടുത്തിരിക്കുന്നു സിമ്പിള്‍ ആളെ പിടി കിട്ടി "രേഖ" ഒരു ഫ്രണ്ട്. അപ്പോ അവള്‍ക്ക് തിരിച്ച് ഒരു പണി കൊടുക്കണ്ടേ (തീര്‍ച്ചയായും)

എടുത്തു ലാന്റ് ഫോണും തൂവാലയും ആ നമ്പറിലേക്ക് തിരിച്ച് വീളിച്ചു
Me : This is a call from gaziyabad police station we got a compliant against this No.
X : Who is this speaking (ഒരു ഘനഗാംഭീര പുരുഷ സ്വരം)
Me : this is JS arora don't ask any more qns telll me the answers for my qns Okey
X : You are talking to VR sharma ACP Delhi north
****** Call Ended (from my side)*******

തിരിഞ്ഞ് കൂട്ട്കാരനോട് എല്ലാം പറഞ്ഞ് കഴിഞ്ഞ് അളിയാ അയാള്‍ തിരിച്ച് വിളിച്ചാ എന്ത് ചെയ്യുമെടാ
ആ യൂദാസ് പറയുവാ ഞാനും നീയും തമ്മില്‍ ഒരു ബന്ധവും ഇല്ലന്ന് നിന്നെ ഞാന്‍ അറിയുകേ ഇല്ലെന്ന്.....

വാല്‍ കഷ്ണം : കുറച്ച് കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു മെസ്സേജ്
"April fool"
by
VR Sharma (Rekha & friends)

create free polls | comment on this

USL‌ എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു......

USL ആരെങ്കിലും കേട്ടിട്ടുണ്ടോ ആ പേരു, ദിവസവും മട-മടാ കുടിക്കുന്ന Dalmore, Jura, Whyte & Mackay, Black Dog, Antiquity, Signature, Royal Challenge, McDowell's No.1, Celebration Rum, Bouvet Ladubay, Pinky, ,Romanov, White Mischief, Four Seasons ഇതിന്റെ ഒക്കെ ലേബല്‍ ഒന്ന് വായിച്ചാ മതി മനസിലാകും (ചാത്തന്‍ സാധനം ആണ്‍ ബ്രന്‍ഡ് എങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല), തെറ്റിധരിക്കല്ലെ ഇത്രയും ബ്രാന്റ്കള്‍ മനപ്പാഠമാണെങ്കിലും ഇത് വരെ ഒന്ന് പോലും ഒന്നു രുചിച്ച് നോക്കിയിട്ട് പോലും ഇല്ല ഞാന്‍, ഇത് ആമുഖം ഇനി കാര്യത്തിലേക്ക് വരാം.

2008-august ബ്ലോഗ് വായനയും ചാറ്റിങ്ങും സോഷ്യല്‍ സൈറ്റുകളിലെ സജീവ സാന്നിധ്യവുമൊക്കെയായി അടിച്ച് പൊളിച്ച് കൊണ്ടിരുന്ന എന്റെ ചെവിയിലേക്ക് ഇടിത്തീ പോലെ ആ വാര്‍ത്ത വന്നു. ഞങ്ങളുടെ കമ്പനിക്ക് ഒരു പുതിയ പ്രോജക്റ്റ് കിട്ടിയിരിക്കുന്നു അതിന്റെ North-Zone implementation-ന്റെ ചാര്‍ജ് എനിക്കും. "സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി ഇനി പ്രോജക്റ്റ് തീരുന്ന വരെ സുഖം ഊണും വേണ്ട ഉറക്കവും വേണ്ട എന്നാല്‍ ഓഫീസിലെ AC-സുഖമായിരിക്കാം എന്ന് വിചാരിച്ചാല്‍ അത് പോലും പറ്റില്ല സൈറ്റില്‍ പോകണം അതും ഈ പൊരി വെയിലത്ത് ആലോചിക്കുംമ്പോള്‍ തന്നെ തല കറങ്ങുന്നു". അഡ്രസ് തന്നു പൊയ്കോളാന്‍ പറഞ്ഞു (സാമദ്രോഹി അവന്‍ അവിടെ ഇരുന്ന് പറഞ്ഞാ മതിയല്ലോ :( ).

പോയി (പോകാതെ പറ്റില്ലല്ലോ) ചെന്നപ്പോളോ അവിടെ നോക്കിയാല്‍ Signature ഇവിടെ നോക്കിയാല്‍ McDowell's No.1 അപ്പുറത്ത് നോക്കിയാല്‍ Romanov (മഹാദേവാ കണ്ട്രോള്‍ തരണേ !) ഇതാണ്‍ അവസ്ത. ചെന്ന പാടെ റിസെപ്ഷനില്‍ പറഞ്ഞു
"ഐ ആം അന്ന്യന്‍ ഫ്രം .......ലി. ഷുഡ് ഐ മീറ്റ് മി.സച്ചിന്‍. "
"വിച്ച് സച്ചിന്‍"(പാവം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കാണാന്‍ വന്നതാണെന്ന് വിചാരിച്ചു).
"മി. സച്ചിന്‍ ഐ.ടി ഡിപ്പാര്‍ട്ട്മെന്റ്"
"ഓഹ് വെയിറ്റ് എ മിനിട്ട് ലെറ്റ് മീ റ്റോക്ക് റ്റൊ ഹിം"

കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു തടിയന്‍ വന്നു എന്നിട്ട് പറഞ്ഞു
" I am Sachin Your manager spoke with me that you are coming today. You can start your work today itself" (ചിരിച്ചോണ്ട് പറഞ്ഞത് കേട്ടില്ലേ വന്ന കാലേ നിക്കണ്ട പണി തുടങ്ങിക്കോളാന്‍. കാലമാടന്‍)

48 സിസ്റ്റം എല്ലാത്തിലും നിറയെ ഡാറ്റാ ഒന്നും സംഭവിക്കാന്‍ പാടില്ല ഞാനും കൂട്ടിന്‍ കുറേ കുപ്പികളും (തൊടാന്‍ പറ്റില്ല ചില്ലലമാരേ വച്ച് നന്നായി പൂട്ടിയിട്ടുണ്ട്). 2 ദിവസം 48 systems completed. സച്ചിന്‍ ഹാപ്പി മാനേജര്‍ വെരി ഹാപ്പി എന്റെ മാത്രം അടപ്പൂരി...

അവിടെ ചെന്നപ്പോളാണ്‍ മന്‍സ്സില്ലായേ USL എന്നാല്‍ United Spirits Ltd. എന്നാണെന്നും ഇന്ത്യയില്‍ 90% കുടിയന്മാരെയും കുടിയന്മാരാക്കിയത് ഇവരാണെന്നും......

എല്ലാം കഴിഞ്ഞ് പോകാനിറങ്ങിയപ്പോ റിസപ്ഷനിലിരുന്ന പെണ്ണ് വിളിക്കുന്നു (മഹാദേവാ ഇത്രക്ക് ഫാസ്റ്റോ) ഇല്ലാത്ത എയറ് പിടിച്ച് അങ്ങോട്ട് വിട്ടു.....
ചിരിച്ച് കൊണ്ട് അവള്‍ അന്നയ്ന്‍ എന്നാ അല്ലേ പേരു
ഞാന്‍ അതെ എന്ത് വേണം
അവള്‍ ഒന്നൂല്ല
ഞാന്‍ പിടിച്ച എയര്‍ വിട്ടിട്ട്.... അല്ല കുട്ടീ എന്താ പറഞ്ഞോളൂ.....
അവള്‍ പറഞ്ഞാല്‍ തെറ്റിധരിക്കരുത് (ഇല്ല കുട്ടീ ശരിയായി മാത്രമേ ധരിക്കൂ)....
ഞാന്‍ ഇല്ല പറഞ്ഞോളൂ....
അവള്‍ ഇല്ലാ ഒന്നൂല്ല പൊയ്കോളൂ (അന കൊടിത്താലും കിളിയേ ആശ കൊടുക്കാമോ.....)
ഞാന്‍ എന്തായാലും പറയൂ കുട്ടീ കുഴപ്പമില്ലന്നേ
അവള്‍ എന്റെ സിസ്റ്റത്തില്‍ വേര്‍ഡ് ഇല്ല ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് തരുമോ (പണ്ടാരം രാവിലെ സോറി വൈകുന്നേരം മനുഷ്യനെ കളിയാക്കുന്നോ )
ഞാന്‍ പോ കൊച്ചേ അതിന്‍ ലൈസന്‍സ് വേണം (എന്ത് ലൈസന്‍സ് ഡ്രൈവിങ് ലൈസന്‍സോ) ഞാന്‍ പോകുവാ......

create free polls | comment on this