Oct 16, 2009

ക്വാണ്ടം ഡോട്ട്സ്............



അയ്യോ തെറ്റിധരിക്കല്ലെ ഇത് ഇലക്ട്രോണിക്സിലെ പുതിയ (അന്ന് ഞാന്‍ സെമിനാര്‍ എടുക്കുന്ന സമയത്ത് ഇപ്പൊ പഴയതായി കാണും) ഒരു യുഗം ആണ്‍ എന്താണെന്നെന്നോന്നും ചോദിക്കരുത് അത് അന്നും ഇന്നും എനിക്കറിയൂല്ല. ത്രിവത്സര ഡിപ്ലോമയുടെ അവസാന വര്‍ഷത്തെ ഒരു വിഷയം ആണ്‍ സെമിനാര്‍. അന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ എളുപ്പം ഇതായിരുന്നു ഇരുപത് മിനിട്ടാണ്‍ സെമിനാര്‍ ഞാന്‍ അതിനെകുറിച്ച് പഠിക്കാന്‍ തുടങ്ങി അപ്പോളല്ലേ മനസ്സില്ലായെ ഇവന്‍ പുലിയാണെന്ന് വിചാരിച്ചപോലെ അല്ല ഇത് അവിടെ ഒന്ന് അവതരിപ്പിക്കണമെങ്കില്‍ മിനിമം രണ്ട് മണിക്കൂര്‍ സമയം വേണം വിഷയം HOD-യെ അറിയിച്ച് പോയി ഇനി മാറ്റാന്‍ പറ്റില്ല അഥവാ മാറ്റാമെങ്കില്‍ തന്നെ പുതിയ ഒന്ന് കണ്ടുപിടിക്കാനും അതിന്റെ മെറ്റീരിയല്‍സ് കളക്റ്റ് കെയ്യാനും ഒന്നും സമയം കിട്ടില്ല. അവസാനം ഞാന്‍ ഒരു വഴി കണ്ട് പിടിച്ചു ഈ സബ്ജക്ടിനെ എടിറ്റ് ചെയ്യുക ചുരുക്കി പറഞ്ഞാല്‍ ചെറുതാക്കുക. അറുപത് സ്ലൈഡ്സിനെ ഞാന്‍ ആറ് ആയി ചുരുക്കി ഇപ്പൊ തന്നെ മനസ്സില്ലായി കാണുമല്ലോ ചുരുക്കലിന്റെ റേഷ്യോ. അവസാനം അതു ഒരു മുപ്പത് മിനുട്ടില്‍ കൊണ്ട് വന്ന് എത്തിച്ചു സഹപാഠികളും ടീച്ചേഴ്സും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മുപ്പത് മിനിട്ട് കഴിച്ചാലും തീരാത്ത സ്നാക്സ് അറേഞ്ച് ചെയ്തു. ഇനി ആമഹത് മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പ്.

അവസാനം ആ സുദിനം വന്നെത്തി എന്റെ സെമിനാര്‍ പൊതുവേ ആവശ്യത്തില്‍ കൂടുതല്‍ സഭാകംബം ഉള്ള ഞാന്‍ ബ്ലാക് ബോര്‍ഡിന്‍ മുന്നില്‍ ചെന്ന്‍ അദ്ധ്യാപകരെയും സഹപാടികളേയും കണ്ടപ്പോളേ ഉണ്ടാക്കി വച്ചിരുന്ന ധൈര്യം മുഴുവന്‍ പോയി.എന്താണെന്നറിയില്ല പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു വീട്ടില്‍ വച്ച് മുപ്പത് മിനിട്ട് കൊണ്ടും തീരാത്ത സെമിനാര്‍ സമയമായപ്പോള്‍ അഞ്ച് മിനിട്ട് കൊണ്ട് തീര്‍ന്നു (മഹേശ്വരാ ഇനി എന്ത് ചെയ്യും). പിന്നെ ദൈവത്തെ വിളിച്ച് ആദ്യം പറഞ്ഞതെല്ലാം വിശദീകരിക്കുന്ന മട്ടില്‍ വീണ്ടും പറഞ്ഞു തുടങ്ങി ഇത് ഒരു മൂന്ന് നാല്‍ തവണ ആയപ്പോള്‍ കൊടുത്ത സ്നാക്സ് മാറ്റി വച്ച് ഒരു ടീച്ചര്‍ ചോദിച്ചു കിച്ചു ഇത് തന്നെ അല്ലേ നേരത്തെയും പറഞ്ഞത് (ചോദിച്ചത് സത്യം പക്ഷെ പറയാന്‍ വേറെ വല്ലതും വേണ്ടേ), ഇത് കേട്ട് വേറേ ഒരു സാര്‍ പറയുവാ ഇതിപ്പൊ മൂന്നാമത്തെ തവണയാ സ്മിതേ എത്ര തവണ പോകും എന്ന് നോക്കാം (തനിക്ക് തിന്നാനല്ലെ സ്നാക്സും ചായേം കൊണ്ട് വച്ചിരിക്കുന്നെ അതും തിന്ന് അവിടെ മിണ്ടാണ്ടിരിക്കാനുള്ളതിന്‍??? *@#*%$@#*), ശ്ശൊ ആ സ്നാക്സില്‍ വല്ല സ്ലീപ്പിഗ് പില്‍സും കൂടി കലക്കി കൊടുക്കണ്ടതായിരുന്നു.ഇനി എന്ത് ചെയ്യും മനസ്സിലിരുന്നു ആരോ ചോദിക്കുന്നു, ഉടനെ ഉത്തരവും കിട്ടി ഇത് പുതിയ വിഷയമാ വേറേ ആര്‍ക്കും അറിയാന്‍ വഴി ഇല്ല എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു പിന്നെ ഒരു കൊടും കാറ്റായിരുന്നു ക്വാണ്ടം ഡോട്ട്സ് ആനയാണ്‍ ചേനയാണ്‍ അതിങ്ങ്നെയാണ്‍ സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും കൈ മുറിഞ്ഞാല്‍ ചോര വരും തുടങ്ങിയ ശാസ്ത്ര സത്യങ്ങള്‍ കൊണ്ട് ഞാന്‍ ഒരു പുകമറ സൃഷ്ടിച്ചു. സത്യത്തില്‍ അന്നെന്തൊക്കെയാണ്‍ പറഞ്ഞതെന്ന് ക്വാണ്ടം ഡോട്ട്സ് കണ്ട്പിടിച്ചവന്‍ എങ്ങാണും അറിഞ്ഞാല്‍ എന്നെ കൊന്നിട്ട് അവന്‍ ജെയിലില്‍ പോകും. അവസാനം എന്തോ പറഞ്ഞപ്പോള്‍ സ്മിതടീച്ചര്‍ വീണ്ടും അല്ല കിച്ചൂ അത്, ടീച്ചര്‍ മുഴുവിക്കുന്നതിന്‍ മുന്‍പ് ഞാന്‍ അതല്ലേ ടീച്ചര്‍ അത് അങ്ങനെ തന്നെ ആണ്‍ ഏത് ?

അവസാനം എന്റെ ടൈമറില്‍ അലാറം മുഴങ്ങിയപ്പോള്‍ ഞാന്‍ "Any more Doubts?????(ഈശ്വരാ ആരും ഒന്നും ചോദിക്കല്ലേ എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓര്‍മ്മയില്ല പിന്നല്ലെ അവര്‍ക്ക്)"




വാല്‍കഷ്ണം :- ഞാന്‍ നേരത്തെ പറഞ്ഞ് കൊടുത്തിരുന്ന ചോദ്യങ്ങള്‍ എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ ചോദിക്കുകയും അവക്ക് ഞാന്‍ കാണാതെ പഠിച്ച് വച്ച ഉത്തരം കറക്ടായി നല്‍കുകയും ചെയ്തു. ഒരുപാട് സന്തോഷങ്ങളും ചെറിയ പിണക്കങ്ങളും ഒക്കെ കലര്‍ന്ന ആ കലാലയ ജീവിതം എന്നും ഓര്മ്മയില്‍ നില്‍ക്കുന്ന ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മൂന്ന് വര്‍ഷങ്ങള്‍ എന്‍.എസ്സ്.എസ്സ്. പോളി നിനക്ക് നന്ദി...........



create free polls | comment on this

5 comments:

അരുണ്‍ കരിമുട്ടം said...

ഇതേ അവസ്ഥ ഞാനും നേരിട്ടതാ..
പക്ഷേ അവന്‍മാര്‍ ഞാന്‍ പറഞ്ഞ് കൊടുത്ത ചോദ്യമല്ല ചോദിച്ചത്
അന്നാ ആദ്യമായി ഞാന്‍ മനസറിഞ്ഞ് ചീത്ത വിളിച്ചത്
:)

Toji said...

നേരാ...നമ്മള്‍ കയ്യീന്നു കാശും മുടക്കി പഫ്സും പഴം പൊരിയും ഒക്കെ വാങ്ങിച്ചു കൊടുത്തിട്ടു൦ ചില @#$% ന്മാര്‍ നമുക്കിട്ടു പണിയും!!!

kichu... said...

നന്ദി സൂപ്പര്‍ഫാസ്റ്റ് & ടോജി............

അപ്പോ ശരിക്കും പണി കിട്ടി അല്ലേ പിന്നെ എന്തു ചെയ്തു ആ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമായിരുന്നൊ അതോ ????......


പഫ്സും പഴം പൊരീം വെറുതെ കൊതിപ്പിക്കാതെ ടോജീ......

ശ്രീലക്ഷ്മി said...

ഞാന്‍ സെമിനാര്‍ എടുത്തതാ ഓര്മ വന്നത് ...കൂടെ ചിരിയും ...നന്നായിട്ടോ .....

kichu... said...

danks ശ്രീലക്ഷ്മി

വെറുതെ ക്ലാസ്സിലിരുന്ന്‍ ടീച്ചര്‍സിനെ ശുണ്ടി പിടിപ്പിക്കുമ്പോ ഓര്‍ത്തിരുന്നില്ല ഇങ്ങനെ ഒരു ദിവസം എനിക്കും വരും എന്ന്‍........