Nov 4, 2009

ദീപാവലി..............




നാട്ടില്‍ അത്ര വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ കടന്ന് പോകുന്ന ഒരു ഉത്സവം. പക്ഷെ ഇവിടെ ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവമാണ് (ഒന്നുമില്ലെങ്കിലും കുറച്ച് മധുരവും (പഞ്ചാര എന്നല്ല ഉദ്ദേശിച്ചത് sweets), ബോണസ്സും കിട്ടുന്നതല്ലെ)....

ഒരു ദിവസമേ അവധി ഉള്ളൂ പടക്കം പൊട്ടിച്ചാല്‍ കൈ പൊള്ളും എന്നാ അച്ഛനും അമ്മേം പറഞ്ഞിരിക്കുന്നെ
"നാട്ടിലായിരിക്കുമ്പോള്‍ വിഷുവിന് എല്ലാരും പടക്കം പൊട്ടിക്കുമ്പോള്‍ ഞാനും അനിയനും വൈകിട്ട് ഗോപി മാമന്‍ കൊണ്ട് വന്ന് പടക്കം പൊട്ടിക്കുന്നത് ദൂരെ നിന്ന് കാണും"
ഇവിടെ അമ്മയും അച്ഛനും ഇല്ല പടക്കം പൊട്ടിച്ചാലും ആരും അറിയില്ല എന്നാലും തെറ്റ് ചെയ്യുന്നു എന്ന കുറ്റബോധം വരാതിരിക്കാന്‍ പടക്കം പൊട്ടിക്കാതെ ഉള്ള ദീപാവലി ആഘോഷം മതി എന്ന് വച്ചു. എന്നാലും എല്ലാരും പടക്കം പൊട്ടിക്കുംമ്പൊ ഞാനും എന്തെങ്കിലും ഒന്നു പൊട്ടിക്കണ്ടേ....
>>>>ഒന്നാമത്തെ വഴി "റൂം മേറ്റിന്റെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു (അവന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ തിരിച്ചും ഒന്ന് തന്നപ്പോള്‍ അത് അപകടകമാണെന്ന് മനസ്സിലായി)"

>>>> രണ്ടാമത്തെ വഴി "പൊട്ടാസും തോക്കും വാങ്ങിച്ച് അത് പൊട്ടിക്കുക (30രൂപ തോക്കിന് 25 രൂപ പൊട്ടാസിന് രണ്ട് പൊട്ടീര് കഴിഞ്ഞപ്പോ പൊട്ടാസിനെക്കാളും ശബ്ദത്തില്‍ തോക്ക് പൊട്ടി.) അങ്ങിനെ അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി"

>>>>മൂന്നാമത്തെ വഴി "തൊട്ടടുത്ത വീട്ടിന്റെ ചില്ല് പൊട്ടിക്കുക (പൊട്ടിക്കുന്ന സമയത്ത് ആരും ആ വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് കുറച്ച് ലേറ്റായി ആണ് റിയാക്ഷന്‍ ഉണ്ടായത് പുള്ളി രജനി ഫാന്‍ ആയിരുന്നു എന്ന് തോന്നുന്നു ലേറ്റ് ആണെങ്കിലും ലേറ്റസ്റ്റ് ആയി എന്റെ 1000 രൂപാ പൊട്ടി....)"

>>>> നാലാമത്തെ വഴി "കുത്തിയിരുന്ന് ജയിംസ് ബോണ്ട് പടം കാണാം അടുപ്പിച്ച് മൂന്ന് പടം കണ്ടു നാലാമത്തേതിന് ലാപ് ടോപ്പ് അടിച്ച് പോയി"


വാല്‍കഷണം:
ഇതില്‍ നിന്നെല്ലാം കൂടിന്‍ ഞാന്‍ ഒരു കാര്യം കണ്ടുപിടിച്ചു.....

1. "Every action has an equal and opposite reaction" ന്യൂട്ടന്റെ മൂന്നാം ചലന നിയമം തെറ്റാണ്.
"ഓരോ പ്രവര്‍ത്തിക്കും ഒരു വിപരീത പ്രവര്‍ത്തനം ഉണ്ടാകും പക്ഷെ അത് ആദ്യ പ്രവര്‍ത്തിയെക്കാള്‍ ശക്തമായതായിരിക്കും"
2. എനിക്ക് ഇപ്പൊ ശനി ദശയാ.......





create free polls | comment on this

4 comments:

അരുണ്‍ കരിമുട്ടം said...

ഒന്നാമത്തെ വഴി "റൂം മേറ്റിന്റെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു (അവന്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ തിരിച്ചും ഒന്ന് തന്നപ്പോള്‍ അത് അപകടകമാണെന്ന് മനസ്സിലായി)"

ഈ ഒരു ഒറ്റ വരിയില്‍ ചിരിച്ച് തലകുത്തി.നല്ല ഹ്യൂമര്‍സെന്‍സ്സ്.ഇനിയും എഴുതുക:)

kichu... said...

പിടിച്ച് നിക്കണ്ടേ മാഷേ.............
സത്യമല്ല ഒരു പ്രാസം ഒത്ത് വരാന്‍ വേണ്ടി ചെയ്തതാ​‍...............

Anonymous said...

ennittum padichilla allee...

kichu... said...

enne thallanda ammaavaa njaan nannavoollaa

itha ente oru reethi
appo pinne engane nannaakaanaa