Mar 13, 2009

SMS എന്ന കാലന്‍

SMS(Short Messege Service) അനൌദ്യോഗികമായാണെങ്കില്‍ പോലും കൌമാര പ്രായക്കാരുടെ(college school students) ഏറ്റവും വിപുലവും ചെലവ് കുറഞ്ഞതുമായ ആശയവിനിമയ ഉപാധി. അതെങ്ങനെ എന്റെ കാലനായി അതല്ലെ നിങ്ങളുടെ മനസ്സില്‍.
കുറച്ച് വര്‍ഷം മുന്‍പാണ് ശരിക്കും പറഞ്ഞാല്‍ 2005 ഡിസംബര്‍ 31.ഞാന്‍ രണ്ടാം വര്‍ഷ ഡിപ്ലോമാ വിദ്യാര്‍ത്ഥി. കൂട്ടത്തില്‍ പ്രായം കുറവായതിനാലും പോളിയിലെ ഒരു അദ്ധ്യാപകന്റെ അയല്‍കാരനായതിനാലും.
അദ്ധ്യാപകര്‍ക്ക് എന്നില്‍ ഒരു പ്രത്യേക ശ്രധ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്റെ എല്ലാ കുരുത്തക്കേടുകളും കണ്ടെത്തി പി.ടി.എ. മീറ്റിങ്ങിന്‍ അച്ഛനെ അറിയിക്കുക എന്നത് അവര്‍ക്ക് വളരെ ഉത്സാഹമുള്ള ഒരു കാര്യമായിരുന്നു(അതിനിടക്ക് ഒരു ചെറിയ കാര്യം അവര്‍ ഇങ്ങിനെ കഷ്ടപ്പെട്ടത് കൊണ്ട് ഞാന്‍ ഡിസ്റ്റിങ്ഷനോടെ പാസ്സായി 18ആം വയസ്സില്‍ ജോലിയിലും കയറി അതിന്‍ ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കുന്നു). ഇക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു അദ്ധ്യാപിക ഉണ്ടായിരുന്നു (Pls തെറ്റിധരിക്കരുത്). അതിന് കാരണം ടീച്ചറുടെ വീട് എന്റെ വീടിനടുത്തായിരുന്നു എന്നതും ടീച്ചര്‍ എന്റെ മേല്‍ കാണിച്ചിരുന്ന കരുതലും ആയിരുന്നു.
2005 ഡിസംബര്‍ 31 : അടുത്ത ദിവസം പുതുവത്സരം അല്ലേ എല്ലാവര്‍ക്കും ഒരു New Year Greetings അയച്ചേക്കാം എന്ന് കരുതി ആണ് അമ്മയുടെ മൊബൈല്‍ വാങ്ങി ആ കോമണ്‍ മെസ്സേജ് ഉണ്ടാക്കിയത്(ആ ബുദ്ധി തോന്നിച്ച സമയത്തെ എത്ര തവണ ഞാന്‍ ശപിച്ചിട്ടുണ്ടെന്ന് എനിക്ക് തെന്നെ ഓര്‍മ്മയില്ല.)
“*******######@@@@@@
!!!!!!!!!!!@@@@@#####****
***HAPPY NEW YEAR*****
**######@@@@@@!!!!!!!!!!!@
@@@@#####*******Wish you a
Happy & Prosperous New Year
To My Dear Dearest
ഇതായിരുന്നു മെസ്സേജിന്റെ ഫോര്‍മാറ്റ് എല്ലാ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നംബര്‍ ഉള്ള ടീച്ചേര്‍സിനും ഞാ‍ന്‍ ഈ മെസ്സേജ് അയച്ചു. എല്ലാവര്‍ക്കും പുതുവത്സരം ആശംസിച്ച നിര്‍വൃതിയോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി
“...............Teach” calling
ഒന്നര വര്‍ഷത്തേക്ക് എന്റെ മന സമാധാനം മുഴുവന്‍ കളഞ്ഞു ആ കാള്‍. അതിന്റെ ഉള്ളടക്കം എന്റെ ഓര്‍മയില്‍ നിന്ന് ഞാന്‍ രേഖപ്പെടുത്തുന്നു.
ടീച്ചര്‍ : ഹലോ..
ഞാ‍ന്‍ : ഹലോ ടീച്ചര്‍..
ടീ : ആരാണിത് ?
ഞാ : ഞാനാണ്‍ ടീച്ചര്‍ കിച്ചു
ടീ : താനാണോ എനിക്ക് ഇപ്പൊ മെസ്സേജ് അയച്ചത്...
ഞാ : അതെ ടീച്ചര്‍ ഒരു ന്യൂ ഇയര്‍ ഗ്രീറ്റിഗ്സ് അല്ലേ ഞാനാ അയച്ചത്..
ടീ : തന്നില്‍ നിന്നും ഇങ്ങനെ ഒന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഇനി എനിക്ക് മെസ്സേജ് അയ്ക്കരുത്.
call ended
അടുത്ത ദിവസം തന്നെ ടീച്ചര്‍ നംബര്‍ മാറ്റി അത് എനിക്കെന്നല്ല ആര്‍ക്കും കൊടുത്തുമില്ല. മാത്രമല്ല പിന്നീടുള്ള നീണ്ട ഒന്നര വര്‍ഷം ടീച്ചര്‍ എന്നോട് സംസാരിച്ചിട്ട് പോലുമില്ല. എന്റെ ധൈര്യം നടന്ന കാര്യങ്ങളെക്കുറിച്ച് ഒരു വിശദീകരണം നല്‍കുന്നതില്‍ നിന്നും എന്നെ വില്‍ക്കി.
ടീച്ചറിന് എന്നെക്കുറിച്ച് തെറ്റായി എന്തെങ്കിലും ചിന്തിക്കാന്‍ ഞാന്‍ കാരണമായി എങ്കില്‍ ഈ ബ്ലോഗ് ടീച്ചറിനുള്ള ക്ഷമാപണം ആണ്‍. “ഒരിക്കലും കിച്ചുവിന്‍ ഒരു ടീച്ചറിനോട് തെറ്റായതെന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയില്ലാ. മനസ്സില്‍ ദൈവങ്ങളുടെ സ്ഥാനമാണ് എന്നും കിച്ചു ഗുരുക്കന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്”

വാല്‍കഷ്ണം : മനസ്സില്‍ ദേഷ്യവും സങ്കടവും (മാനുഷിക വികാരങ്ങള്‍ എന്ന് പറയുന്നതായിരുക്കും കൂടുതല്‍ ശരി) വരുമ്പോള്‍ ദൈവങ്ങളോട് പോലും മനുഷ്യര്‍ നിലവിട്ട് പെരുമാറി എന്ന് വരും. അത് മന്‍സ്സിലാക്കാന്‍ ഭക്തനെ നന്നായറിയുന്ന ദൈവത്തിന് കഴിയും. അതു പോലെ തന്നെ ശിഷ്യനെ നന്നായറിയാവുന്ന ഗുരുവിനും. എന്ന് ഞാന്‍ കരുതുന്നു........ സ്വന്തം അന്ന്യന്‍...........

7 comments:

അരുണ്‍ കരിമുട്ടം said...

ഈശ്വരാ,
ഇത്ര വലിയ പുലിവാലായി മാറിയിരുന്നോ?
ടീച്ചര്‍ സത്യം മനസിലാക്കാന്‍ ഞാനും പ്രാര്‍ത്ഥിക്കാം

kichu... said...

എന്തായാലും അതോടെ എസ് എം എസ്സ് അയക്കല്‍ ഞാ‍ന്‍ നിര്‍ത്തി....

കണ്ണനുണ്ണി said...

എസ് എം എസ് ഇനെ കൊണ്ട് ഒള്ള ഓരോരോ പുലിവാലുകലെ..

kichu... said...


SMS
എന്ന് വച്ചാ ഒരു വല്യ സംഭവമാ കണ്ണനുണ്ണീ....

നന്ദി.........

Suмα | സുമ said...

പതിനെട്ടാം വയസ്സില്‍ കിട്ടിയ ജോലിക്ക് ഒരു കങ്കാരുറിലേഷന്‍സ്... :)

വീടിന്‍റെ അടുത്തല്ലേ ടീച്ചര്‍ടെ വീട്...ഇനി ഒന്ന് പോയി കണ്ടു സംസാരിച്ചു നോക്കു...

ഈ ബ്ലോഗിന്‍റെ ഹെഡര്‍ ഇത്തിരി കടുത്തു...ഞാന്‍ ഇന്ന് രാത്രി ഉറങ്ങോ ആവൊ :-/

kichu... said...

താക്യൂ താക്യൂ.....

വീടിനടുത്താ ടീച്ചറുടെ വീട് പക്ഷെ ഞാനിപ്പൊ വീട്ടിലില്ല...

ദില്ലീലാ‍ാ.....

സുഖ നിദ്രക്ക് എന്റെ എല്ല്ലാ ആശംസകളും.....

VEERU said...
This comment has been removed by the author.