Nov 19, 2015

SPECTRE Review



Hi friends this is an experiment to review the 24th BOND movie from my point of view.

Being a hard core fan of Bond movies I was literally waiting for the release of this, after having the disappointment of watching the SKYFALL (even though it was a hit worldwide and gave the calibre to EON Productions to do SPECTRE) I was pretty hopeful about SPECTRE. But I realised that soul of James bond cannot be reinvented without Ian Fleming, the movie horribly lags from the story point of view. The Movie SPECTRE has all the elements Ian Fleming created for James Bond including SPECTRE (SPecial Executive for Counter-intelligence, Terrorism, Revenge, and Extortion) but miss the soul somewhere, I can say that it has Milk, water, tea powder and sugar but it's not tea.

The movie is based on the final command James received from ex- M (Judi Dench) which leads him to the existence of SPECTRE organization and its roots.

From my point of view it’s a quiet convincing movie and entertainer but it lags the bond element but has some extra element which is borrowed from spy series like Mission Impossible, Jack Bourn etc. The problem is these elements are not there in the DNA of character James bond.

I should consider this movie as a mix of many Bond movies, Mission Impossible movies and Jason Bourne Movies, and NDTV reports that Pierce Brosnan ("SPECTRE is neither fish nor fowl. It's neither Bond nor Bourne. Am I in a Bond movie? Not in a Bond movie? But Daniel, in the fourth go-round, has ownership of it. He had a nice looseness to him,"). The movie has some fight scenes exactly copied from earlier bond movie - live and let die the only thing which we missed is the mechanical arm of tee hee. It has either been a fashion now a day that Spy agencies are facing shutdown orders from the government and an agent recovering the name and fame of the department and has already seen many movies like MI-ghost protocol. The personal connection of the villain with James also surprised me as I don’t remember any such thing in previous bond movies. As far as I understand SPECTRE is conceived as different entity and James has to confront SPECTRE as a part of mission. The movie lags in terms of the fancy futuristic technologies as well, for which the JB movies are well known. The only thing we go to see is some minor modifications in AM DB10 and the Omega watch.

Now I should say what did like about the movie SPECTRE. First of all I personally like SPCTURE as it is the right enemy for Mi6, secondly my personal favourites of bonds are Roger Moore, Pierce Brosnan and Sean Connery, like my favourite villains is Donald Pleasence and Adolfo Celi guess what the new Villain resembles him too much and the third thing is Daniel Criag as James Bond, I should this the first movie of Daniel Criag succeeded as He had that oo7 feel in this movie unlike Sky fall or predecessors. I also liked the way they have handled the female counter part (Dr. Madeleine Swann - Léa Seydoux) of Bond and she is absolutely stunning in the silver outfit on the train, sorry in the train - we have different meaning for "On a train" in Bond movies :P . BTW being a fan of SHERLOCK it will be injustice if I don't mention Mr. Andew Scott who did a nice role in SPECTRE but I doubt it his best.

Bottom line: All together SPECTRE is a quite Convincing SPY movie and worth watch I, should say. But Bond fans I am sorry you may get disappointed except the performance of Daniel Craig, because we have already had many BOND feasts like You only live twice, World is not enough, Live and let die, Die another day, Doctor No, etc. However I recommend watching this movie as its worth watching.

Rating: -

My rating as a movie 8.5/10 My rating as a oo7 movie 6/10

IMDB :- 7.2

Rotten tomatoes :- 6.4 Average audience score 3.6/5

Bookmyshow:- 8.7


Jan 26, 2013

അന്ന്യന്‍


കാര്യം ശരിയാണ്‍, വെറുതെ ഒരു രസത്തിന് അന്ന് തിരഞ്ഞെടുത്ത ഒരു പേരാണ് അന്ന്യന്‍........
ഒരു തമിഴ് ചിത്രത്തിന്റെ പേരാണ് അന്ന്യന്(അതിലെ കേന്ദ്ര കഥാപാത്രത്തിന്റെയും). ചിന്തിച്ചപ്പോള്‍ എന്നിലും അഥവാ എല്ലാ മനുഷ്യരിലും അന്ന്യന്റെ ഒരു ചെറിയ അംശം ഉണ്ടോ എന്ന് ഒരു സംശയം.
Multiple Personnality Disorder. ഈ അസുഖത്തെ കേന്ദീകരിച്ചാണ് “അന്ന്യന്റെ” കഥ നീങ്ങുന്നത്. അല്പം സാഹിത്യപരമായി പറഞ്ഞാല്‍ കഥാ തന്തു. ഒരു Disorder ആയില്ലെങ്കില്‍ പോലും Multiple Personnality ഒരു പരുധി വരെ എല്ലാ മനുഷ്യരിലും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ശരിക്കും പറഞ്ഞാല്‍ നമ്മുക്ക് നമ്മുടെ ശരിയായ identity യില്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാതിരിക്കാന്‍ കഴിയാത്തതുമാ‍യ ഒരു കാര്യം വരുമ്പോള്‍ നാം വേറെ ഒരാളായി മാറുന്നു അത് ചെയ്ത് തീര്‍ക്കാന്‍ വേണ്ടി മാത്രം. ഇതിന് തീര്‍ച്ചയായും ഒരു പൊയ്-മുഖം അഥവാ മുഖം-മൂടി ആവശ്യമാണ്........
എന്റെ അഭിപ്രായത്തില്‍ Multiple Personnality Disorder ന്റെ ഐ.ടി.വല്‍കരിക്കപ്പെട്ട മുഖം ആണ് പല സോഷ്യല്‍ സൈറ്റുകളിലും കണ്ട് വരുന്ന “Fake Profiles” മറ്റുള്ളവരെ ഒരു പരിധി വരെ വട്ടം കറക്കുന്ന ഒരു പ്രതിഭാസമാണ് ഫേക് പ്രൊഫൈത്സ് ചെയ്യുന്നത്. ഇവരുടെയും ആത്യന്തികമായ ലക്ഷ്യം തങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള ഒരു വേദിയാണ്. തങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫേക് പ്രൊഫൈലിലൂടെ ഒരു പരിധി വരെ അവര്‍ അത് നിറവേറ്റുന്നു. അവരുടെ സ്വന്തം പേരിനെയോ കൂട്ട്കാരെയോ ഇല്ലാതാക്കാതെ തന്നെ......
നമ്മള്‍ ഇതൊക്കെ ആലോചിച്ച് എന്തിന്‍ തല പുകക്കണം അല്ലേ. ഞാനിതെഴുതിയിരിക്കുന്നത് ആധികാരികമായ ഒരു ഗ്രന്ധം പരിശോധിച്ചൊന്നുമല്ല മനസ്സില്‍ തോന്നിയത് എഴുതി എന്നു മാത്രം.....

എന്തായാലും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കല്ലേ....................
എന്ന് സ്വന്തം...
അന്ന്യന്‍..........

May 22, 2010

An Ubuntu version of പാപി ചെല്ലുന്നിടം പാതാളം



ഇത് വായിക്കുന്നവരില്‍ എത്ര പേര്‍ക്ക് മനസ്സിലാകും എന്ന് എനിക്ക് അത്ര നിശ്ചയം പോരാ (നിങ്ങളെന്ത് വിചാരിച്ചു ഞാനും നമ്മുടെ ബുദ്ധി ജീവികളുടെ കൂട്ടത്തില്‍ ചേര്‍ന്ന് പറയുന്നത് എനിക്കും കേള്‍ക്കുന്നവര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ ബ്ലോഗ്ഗ് എഴുതാന്‍ പോകുകയാണെന്ന് കരുതിയെന്കില്‍ നിങ്ങള്‍ക്ക് തെറ്റി). ഏപ്രിലില്‍ ubuntu 10.04 പുറത്തിറങ്ങിയ അന്ന് മുതല്‍ വിചാരിക്കുന്നു എന്റെ ലാപ്പ് ഒന്ന് Re-install ചെയ്യണമെന്ന്. കാലമാടന്‍ network admin download limit 5 MB ആയി കുറച്ച് വച്ചിരിക്കുന്നതു കൊണ്ട് download ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല. എന്തായാലും വെറുതെ കിട്ടുന്നതല്ലെ എന്ന് വിചാരിച്ച് 'പപ്പട വട'ക്ക് (CD) ഓര്‍ഡര്‍ ചെയ്തു സംഭവം ഇന്നലെ ആണ് കിട്ടിയത് എന്നാ പിന്നെ സമയം കളയണ്ട installation തുടങ്ങാം എന്ന് വിചാരിച്ചപ്പോ ആണ് ഓര്‍ക്കുന്നെ syste-ത്തില്‍ 1 GB പോലും ഫ്രീ സ്പേസ് ഇല്ല. എന്നാല്‍ പിന്നെ ബാക്ക് അപ്പ് എടുത്തതിന് ശേഷം ചെയ്യാം എന്ന് വിചാരിച്ചു.

മൂന്നര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിന് ശേഷം ബാക്ക് അപ്പ് എല്ലാം എടുത്തു. എന്നാല്‍ പിന്നെ സംഭവത്തെ ലാപ്പിലേക്ക് സന്നിവേശിപ്പിച്ചേക്കാം എന്ന് വിചാരിച്ച് 'പപ്പട വട ഉള്ളിലേക്ക് ഇട്ടപ്പോള്‍ ആണ് ഓര്‍ത്തത് CD-drive കേടായിരിക്കുവാണെന്ന് (പാരാ No:1) പിന്നെ നെറ്റില്‍ നിന്ന് പപ്പട വടയെ പെണ്‍-ഡ്രൈവിലേക്ക് സന്നിവേശിപ്പഇക്കുന്ന സോഫ്റ്റ്-വെയര്‍ download ചെയ്ത് പപ്പടവടയെ 'Female Drive''-ല്‍(പെണ്‍-ഡ്രൈവ്) ആക്കി. ദോഷം പറയരുതല്ലോ സംഭവം install ചെയ്യാന്‍ എടുത്തത് 10 മിനുട്ടില്‍ താഴെ. Look&feel അടിപൊളി 3.5 മണിക്കൂര്‍ കൊണ്ട് back-up ചെയ്തത് 1.5 മണിക്കൂറില്‍ റീലോട് ചെയ്തു പക്ഷെ ഒരു folder മാത്രം റീലോഡ് ചെയ്യാന്‍ പറ്റിയില്ല (പ്രത്യേകിച്ച് പറയണ്ടല്ലോ അതിലാരുന്നു എന്റെ Testing Machines എല്ലാം - പാര No:2).


എന്നാല്‍ പോട്ടെ പുല്ല് ഓഫീസില്‍ ബാക്ക് അപ്പ് ഉണ്ടല്ലോ എന്ന് വിചാരിച്ച് ഓഫീസില്‍ വന്ന് നോക്കുമ്പോള്‍ സെര്‍വര്‍ crashed. അല്ല നിങ്ങള്‍ തന്നെ പറ ഞാന്‍ എന്നാ ചെയ്യണം.....


വാല്‍ കഷ്ണം : ഒഫീസിലിരുന്നു Personal വര്‍ക്ക് ചെയ്തതിന്‍ സാറിന്റെ കയ്യില്‍ നിന്നു കിട്ടിയത് ഞാന്‍ ബോണസ്സയി വരവ് വച്ചു

Feb 3, 2010

കിളിക്കൂട്ടില്‍ ഒരു ദിവസം .........

പേരു കേട്ട് തെറ്റിധരിക്കണ്ടാ കിളിക്കൂട് എന്ന് ഉദ്ദേശിച്ചത് നെസ്റ്റിനെ(NeST) ആണ്‍.

2007 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഉള്ള കാലയളവ് കിച്ചു എന്ന

ഞാന്‍ തിരക്കിട്ട തൊഴില്‍ അന്വേഷണ ദൗത്യ്ത്തില്‍ (വിടെയെങ്കിലും ജോലിക്ക്

കയറിയില്ലെങ്കില്‍ വീട്ട്കാര്‍ വീണ്ടും പഠിക്കാന്‍ പറയും എന്നതാണ്‍ ജോലി

അന്വേഷണത്തിന്റെ മൂലകാരണം). അപ്പോളാണ്‍ ഒരു കൂട്ട്കാരന്‍ നെസ്റ്റില്‍ ഒരു

ഓഫ് കാമ്പസ് ഇന്റര്വ്യൂ നടക്കുന്ന കാര്യം പറഞ്ഞത് എന്നാല്‍ പിന്നെ

പോയിക്കളയാം എന്ന് ഞാനും വിചാരിച്ചു. രാവിലെ തന്നെ നെസ്റ്റിന്റെ

തിരുവനന്തപുരം ഓഫീല്‍ ഹാജര്‍ വാനരകൂട്ടം (എന്റെ കൂട്ടുകാര്‍) എല്ലം

എന്നെക്കളും മുന്‍പേ അവിടെ ഹാജര്‍ (അല്ലെങ്കിലും വായിനോക്കാന്‍ കിട്ടുന്ന

ഒരു ചാന്‍സും ഞങ്ങള്‍ ആരു miss ചെയ്യാറില്ല). ഒരു റൗണ്ട് എഴുത്ത് പരീക്ഷ

(നമ്മളിതെത്ര കണ്ടിട്ടുള്ളതാ ചുമ്മാ പോയി എഴുതി 30 മിനിട്ടിന്റെ പരീക്ഷ 10

മിനിട്ട് കൊണ്ട് തീര്‍ത്തു (കറക്കിക്കുത്താന്‍ വലിയ അമയം വേണ്ടല്ലോ :) ))

റിസല്‍ട്ട് വന്നപ്പോള്‍ കിച്ചുവും പാസ്സ് (ഈശ്വരാ തുണച്ചു). ഇനി

ഇന്റര്വ്യൂ (ഇതാണ്‍ പറ്റാത്തത് ക്ഴിഞ്ഞ 3 തവണയും പുറത്തായത് ഈ

പരിപാടിയിലാ). ആദ്യം കുറേ പേരെ വിളിച്ചു എല്ലാരും സന്തോഷത്തോടെ അകത്തോട്ട്

പോയി (വാടി കരിഞ്ഞ പൂവ് (പെണ്‍കുട്ടികളെ ആണ്‍ ഉദ്ദേശിച്ചത്, അല്ലെങ്കിലും

ഞന്‍ അവരെ അല്ലെ ശ്രദ്ധിക്കാറുള്ളൂ) പോലെ തിരിച്ചും), അവസാനം കിച്ചുവിന്റെ

പേരും വിളിച്ചു.

നമ്മുടെ സന്തത സഹചാരി ആയ ചന്ദന കളര്‍ ഫയലുമായി ഞാന്‍ ചെന്നു കാണിച്ച് തന്ന

മുറിയുടെ വാതില്‍കല്‍ ചെന്നിട്ട്

മേ ഐ കം ഇന്‍ സാര്‍ (ഇങ്ങനെ തന്നെ അല്ലേ അമ്മ പറഞ്ഞ് തന്നത്,

ആയിരിക്കും)

യെസ് കം ഇന്‍ (ഹോ ശരിയായിരുന്നു അകത്ത് നിന്ന് വിളി വന്നു, ഞാന്‍ ചാടി

അകത്ത് ചെന്നു, പുള്ളി ഒന്ന് പേടിച്ചോ ഇല്ല എനിക്ക് തോന്നിയതായിരിക്കും)

യുവര്‍ ഗുഡ് നെയിം പ്ലീസ് (മുന്നില്‍ ഇരിക്കുന്ന പേപ്പറില്‍ എല്ലാം

വൃത്തിയായി എഴുതിയിട്ടുണ്ട്, ക്ഷമിക്കണം പ്രിന്റ് ചെയ്തിട്ടുണ്ട്,

എന്നിട്ടും സാമദ്രോഹി ചോദിച്ചത് കേട്ടില്ലേ, എന്തായാലും ആവശ്യം എന്റെ

ആയിപ്പോയില്ലെ അത് കൊണ്ട് ഞാന്‍ പറഞ്ഞു)

മൈ നെയിം ഇസ് കിച്ചു, കിച്ചു എം,ഡി ഇ സി ഇ

ഗുഡ് ആന്റ് വെയര്‍ യു ഹാവ് കമ്പ്ലീറ്റഡ് യുവര്‍ സ്റ്റഡീസ്

എന്‍ എസ്സ് എസ്സ് പോളിടെക്നിക്ക് കോളേജ് പന്തളം

വെരി ഫൈന്‍

വിച്ച് വാസ് യുവര്‍ പ്രോജെക്ട് (പ്രോജക്റ്റ് അതെന്താ, ഞങ്ങളുടെ

പ്രോജക്റ്റ് ചെയ്ത് തന്നത് ഒരു കമ്പനി ആയിരുന്നു അത് കൊണ്ട് ഞാന്‍

ഉള്‍പ്പെടെ ആര്‍ക്കും അതിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു,

എന്നാലും ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു)

ഡി എസ് ഓ, ഡിജിറ്റല്‍ സ്റ്റോറേജ് ഓസിലോസ്കോപ്പ് (ഭഗവാനെ കൂടുതല്‍ ഒന്നും

ചോദിക്കല്ലെ, എനിക്കറിയത്തില്ല)

ഇന്‍ ദിസ് പ്രോജക്റ്റ് വാട്ട് വാ ദി പാര്‍ട്ട് ഹാന്റില്‍ട് ബൈ യു

(കുഴഞ്ഞല്ലോ ഇതിന്‍ എന്തെല്ലാം പാര്‍ട്ട്കള്‍ ഉണ്ട്)

ആച്വലി സര്‍ വീ ഹാവ് ക്രിയേറ്റഡ് എ പി സി അല്‍സൊ ഫൊര്‍ പ്രൊവൈഡിങ്ങ് ദ്

ഔട്ട്പുട്ട് ഓഫ് ദിസ് ഡിവൈസ് ഐ ഹാവ് കമ്പ്ലീറ്റഡ് ദി ഹാര്‍ഡ്-വെയര്‍

ഇന്‍സ്റ്റല്ലേഷന്‍ ഓഫ് ദാറ്റ് പി.സി.

ഓഹ് ഗ്രേറ്റ് ദെന്‍ റ്റെല്‍ മി വാട്ട് ഇസ് ദ് സ്പീട് ഓഫ് ദ് സിസ്റ്റം ബസ്

(മഹേശ്വരാ പണി ആയല്ലോ അല്ല കെ.എസ്.ആര്‍.ടി.സി.(ആന) ബസ്, പ്രൈവറ്റ് ബസ്

എന്നൊക്കെ കേട്ടിട്ടുണ്ട് എന്താണാവോ ഈ സിസ്റ്റം ബസ്)

സര്‍ ആച്ച്വലി ഫൊര്‍ ആള്‍ ദ് ബസ് ദ് അലൗഡ് സ്പീഡ് ലിമിറ്റ് ഇന്‍ സിറ്റി

ഇസ് 40 KM/hr (ഹൊ എന്നെ സമ്മതിക്കണം)

വാട്ട് ? (എതോ പ്രേതത്തെ കണ്ട് പേടിച്ച പോലെ എന്നെ നോക്കി കൊണ്ട് പുള്ളി)

ബട്ട് ഇറ്റ് ഇസ് ഹാവിങ്ങ് എ മാക്സിമം സ്പീഡ് ഓഫ് 120 KM/Hr (നാട്ടിലെ

ബസ്സിന്റെ സ്പീഡോമീറ്റ്ര് നോക്കിയ്ത് കൊണ്ട് ഒരു ഇന്റര്വ്വു-ന്‍ കറക്ടായി

ഉത്തരം പറയാന്‍ പറ്റി)

ഓകെയ് കിച്ചു യു കാന്‍ ഗൊ നൗ വി വില്‍ ഇന്‍ഫോം യു (യെവനൊക്കെ എങനെ ഡിപ്ലോമ

പാസ്സായി എന്നായിരിക്കും അയാള്‍ മനസ്സില്‍ പറഞ്ഞെ)

തിരിച്ച് പുറത്ത് വന്ന് ഫ്രണ്ട്സിന്റെ അടുത്ത് "അളിയാ എന്റ്ടുത്ത് അയാള്‍

ഒരു ചോദ്യമേ ചോദിച്ചുള്ളൂ അതിന്‍ ഞാന്‍ കറക്ടായി ഉത്തരോം പറഞ്ഞു"

"എന്താടാ ചോദിച്ചെ"(ഗ്ലാസ്സ് ടോപ്പര്‍ ചോദിച്ചു)

"സിസ്റ്റം ബസ്സിന്റെ സ്പീട് എത്രയാണെന്ന്" (ഞാന്‍ നല്ല രീതിയില്‍ വെയിറ്റ്

ഇട്ട് പറഞ്ഞു)

"എന്നിട്ട് നീ എന്ത് ഉത്തരം പറഞ്ഞു"(ഗ്ലാസ്സ് ടോപ്പര്‍ പിന്നേം)

"ശോ ഇത് വലിയ ശല്യമായല്ലോ സിറ്റിയില്‍ 40KM/Hr , മാക്സിമം 120 Km/Hr ഉം"

(ഞാന്‍ ഇത് പറഞ്ഞ് തീര്‍ന്നതും സ്തലകാല ബോധമില്ലാതെ അവള്‍ ചിരിക്കാന്‍

തുടങ്ങി എല്ലാരു എന്നെയും അവളെയും തുറിച്ച് നോക്കുന്നു, അല്ല

ഇവള്‍ക്കെന്നാ പറ്റിയതാ വട്ടായോ)

ഒരു വിധം ചിരിയടക്കി അവള്‍ പറഞ്ഞൊപ്പിച്ചു "മേലാല്‍ ഈ മണ്ടത്തരം ആരോടും

പറയരുത്. സിസ്റ്റം ബസ്സ് സ്പീഡ് എന്ന് പറഞ്ഞാല്‍ പ്രോസ്സസ്സറില്‍ നിന്നു

റാമിലേക്ക് ഉള്ള ലൈനിന്റെ സ്പീടാ."

റാമോ? എതു റാം അവനെപ്പോ സിസ്റ്റത്തിനകത്ത് കയറി ഒന്നും മനസ്സിലാകാതെ ഞാന്‍

നിന്നപ്പോള്‍ കിളിക്കൂട്ടില്‍ നിന്നും അവളുടെ പേരു വിളിച്ചു ചിരിച്ച്

കൊണ്ട് അവള്‍ ഓടി അകന്നപ്പോള്‍ ഞാന്‍ നാട്ടിലേക്കുള്ള ബസ്സ് എവിടെ നിന്ന്

കിട്ടും എന്ന് അന്വേഷിക്കുന്ന തിരക്കിലായിരുന്നു ...........



വാല്‍കഷ്ണം :- ഇനി ഒരിക്കലും തിരിച്ച് വരാത്ത ആ നല്ല നാളുകളിലേക്ക് ഒരു

തിരിഞ്ഞ് നോട്ടം ഞാന്‍ എന്റെ കൂട്ട്കാര്‍ എവിടെ എല്ലാരും ഓരോരുത്തരും അവരുടേതായ

തിരക്കുകളില്‍ ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ജീവിതത്തിന്റെ

കുത്തൊഴുക്കില്‍ പെട്ടു പോയിരിക്കുന്നു...

Jan 11, 2010

ആദ്യ പറക്കല്‍..........


പേരു കുട്ടിച്ചാത്തന്‍ ചേട്ടന്റെ (www.kcvilasangal.blogspot.com) കൈയ്യില്‍ നിന്ന് അടിച്ച് മാറ്റിയതാ. പക്ഷെ കുട്ടിച്ചാത്തന്‍ ചേട്ടന്‍ പറന്ന പോലെ ഞാന്‍ ബൈക്കില്‍ നിന്നൊന്നും പറന്നിട്ടില്ല ഞാന്‍ പറന്നത് സ്പൈസ് ജെറ്റിലാണു (flying for everyone). പറക്കേണ്ടി വന്ന സാഹചര്യം അത്ര നല്ലതല്ലെങ്കിലും എന്നെ അല്പം വേദനിപ്പിക്കുന്നത് കൂടി ആണെങ്കിലും, പറക്കല്‍ ഒരു നല്ല അനുഭവം ആയിരുന്നു. ശരിക്കും പറഞ്ഞാല്‍ പറക്കല്‍ വെറും ബോറിഗ് ആണ്‍. ഒരു മാതിരി ഒരു A/C ബസ്സില്‍ സീറ്റ് ബെല്‍റ്റ് ഇട്ട് ഇരിക്കാന്‍ പറഞ്ഞാല്‍ എങ്ങിനെ ഇരുക്കുമോ അങ്ങിനെ തന്നെ, പിന്നെ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വീഗാ-ലാന്‍ഡിലെ ഏതൊക്കെയോ റൈഡുകളില്‍ കയറുന്നത് പോലെയും. പിന്നെ ഉള്ള ഒരു ഗുണം എന്താണെന്ന് വച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ട്രെയിന്‍ എത്തുന്ന കേരളത്തില്‍ ആശാന്‍ 3 മണിക്കൂര്‍ കൊണ്ട് എത്തും.



കാരയം ഇങ്ങനെ ഒക്കെയാണെങ്കിലും ആദ്യം പറക്കാന്‍ പോകുമ്പോള്‍ ഉള്ള ഒരു അത് ഉണ്ടല്ലോ ഏത് (ഭയവും ആകാംഷയും, സന്തോഷവും എല്ലാം അടങ്ങുന്ന ഒരു വികാരം) അത് എനിക്കും ഉണ്ടായിരുന്നു. ഒന്നാമത് എയര്‍പോര്‍ട്ട് എവിടെ എന്ന് അറിയില്ല, സ്ഥലം കണ്ടുപിടിക്കാന്‍ യാഹൂ മാപ്പ്സ് സഹായിച്ചു, പക്ഷെ എങ്ങിനെ അവിടെ എത്തും 5-10 കിലോമീറ്റര്‍ ആണെങ്കില്‍ തലേദിവസം നടന്ന് തുടങ്ങിയാല്‍ അങ്ങെത്താം പക്ഷെ ഇതെങ്ങനെ, ഹിന്ദി അറിയില്ല ബസ്സില്‍ പോകാന്‍ ഏത് ബസ്സി കയറണം എന്ന് അറിയില്ല. അവസാനം യാഹൂമാപ്സ് അല്പം സൂം ചെയ്ത് ഒരു പ്രിന്റ് എടുത്തു. ദില്ലിയിലേക്ക് തിരിച്ചപ്പോള്‍ അച്ഛന്‍ വാങ്ങിത്തന്ന ദില്ലി ഗൈഡും എടുത്ത് രാത്രി 12 മണി വരെ ഇരുന്നു. ഞാന്‍ താമസിക്കുന്നത് നോയിഡ സെക്ടര്‍ 11-ല്‍ അവിടെ നിന്ന് 33 നമ്പര്‍ ബസ്സില്‍ കയറി ബാരാബായിസ് അവിടെനിന്ന് 398,323,392, ഇതിലേതെങ്കിലും ഒരു ബസ്സില്‍ കയറി AIIMS അവിടെ നിന്ന് ഏതോ ഒരു ബസ്സില്‍ കയറി (നമ്പര്‍ ഇപ്പോ ഞാന്‍ ഓര്‍ക്കുന്നില്ല) ആര്‍. കെ. പുരം. പിന്നെ അങ്ങോട്ട് പോകാന്‍ ഉള്ള ബസ്സിന്റെ നമ്പര്‍ കണ്ട് പിടിക്കാന്‍ പറ്റിയില്ല. എന്തായാലും ആര്‍. കെ. പുരം വരെ ചെന്നു. അവി ബസ്സ് സ്റ്റോപ്പില്‍ ഹിഗ്ലീഷില്‍ (ഹിന്ദി+ഇംഗ്ലിഷ്) കണ്ടപ്പോള്‍ എനിക്ക് സമാധാനം ആയി ഭാഗ്യം ഇവരോട് ചോദിക്കാം അവര്‍ക്ക് ഇംഗ്ലിഷ് അറിയാമല്ലോ.

ഞാന്‍ : എസ്ക്യൂസ്മീ...

തിരിച്ച് : യെസ് പ്ലീസ്

ഞാന്‍ : കാന്‍ യു പ്ലീസ് ഗൈഡ് മീ വിച്ച് ബസ്സ് വില്‍ ഗോ ടു ഐജിഐ എയര്‍ പോര്‍ട്ട്

തിരിച്ച് : ക്യാ???...(ഞാന്‍ പറഞ്ഞ ഇംഗ്ലീഷ് തെറ്റിപ്പോയോ ????)

ഞാന്‍ വീണ്ടൂം : കാന്‍ യു പ്ലീസ് ഗൈഡ് മീ വിച്ച് ബസ്സ് വില്‍ ഗോ ടു ഐജിഐ എയര്‍ പോര്‍ട്ട്

തിരിച്ച് : മുച്ഛെ അംഗിരിജി നഹി ആത്തി ഹായ് ഹിന്ദി മെം പൂച്ഛോ (ഇത് വരെയും ഹിന്ദി ശരിക്ക് പഠിക്കാത്തത് കൊണ്ട് ഇത് ശരിയാകണമെന്നില്ല )

ഞാന്‍ : നത്തിംഗ് മാം (സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി ഇനി ആരോട് ചോദിക്കും, അപ്പോളാണ്‍ ദൈവ വിളി പോലെ)

ഒരു അമ്മൂമ്മ: ബേട്ടാ ദാറ്റ് ബസ്സ് വില്‍ ഗോ റ്റു പാലം ഫ്രം ദെയര്‍ യു കാന്‍ ഗെറ്റ് ഓട്ടോ ടു എയര്‍-പോര്‍ട്ട്.(എന്നിട്ട് ആ അമ്മൂമ്മ തന്നെ ബസ്സ്കാരന്റെ അടുത്ത് പറഞ്ഞു എന്നെ പാലത്തില്‍ ഇറക്കി വിടണം എന്നും എനിക്ക് ഹിന്ദി അറിയില്ല എന്നും)

ബസ്സ് പുറപ്പെടുമ്പോള്‍ ആ അമ്മൂമ്മയോട് ഹൃദയത്തില്‍ തട്ടി നന്ദി പറഞ്ഞ ശേഷം ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു. കണ്ടക്ടര് ആംഗ്യഭാഷയില്‍ സ്ഥലം എത്തിയ കാര്യവും എവിടെ നിന്ന് ആട്ടോ കിട്ടുമെന്നും പറാഞ്ഞ് തന്നു.


ദില്ലി ഡൊമസ്റ്റിക് എയര്‍-പോര്‍ട്ട് : എന്തൊക്കെ ചെയ്യണം എന്ന് ഒരു പിടിയും ഇല്ല സ്പൈസ് ജെറ്റിന്റെ ഒരു കൗണ്ടര്‍ കണ്ടു അവിടെ ചെന്ന് ടിക്കറ്റ് കാണിച്ചു അപ്പോള്‍ അവിടിരുന്ന സുന്ദരിക്കൊച്ച് പറഞ്ഞു ഇതിന്റെ ബോര്‍ഡിങ്ങ് പാസ് ഇഷ്യൂ ചെയ്യാന്‍ തുടങ്ങിയില്ല തുടങ്ങുമ്പോള്‍ അനൗണ്‍സ് ചെയ്യും എന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ബൊര്‍ഡിഗ് പാസ് കിട്ടി. കമ്പനിയില്‍ നിന്നു കിട്ടിയ റ്റൂള്‍ കിറ്റ് വീട്ടുകാരെ കാണിക്കാന്‍ അതുമായി ആണ്‍ യാത്ര. ബോര്‍ഡിങ്ങ് പാസ്സ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സെക്യൂരിറ്റി ചെക്കിംഗും കൂടി കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കയറാം. സെക്യൂരിറ്റി ചെക്കിംഗ്. എന്റെ ശരീരത്തിന്റെ ഒരു ഭാഗമായ മൊബൈല്‍ കൂടി ബാഗില്‍ വക്കാന്‍ പറഞ്ഞു X-RAY ചെക്കിംഗിനാണത്രേ. ചെക്കിംഗ് കഴിഞ്ഞ് ബാഗ് എടുക്കാന്‍ ചെന്നപ്പോള്‍ ഒരു പട്ടാളക്കാരന്‍ വന്ന് പറയുവാ "നിങ്ങളുടെ ബാഗ്ഗില്‍ ഒരു സ്ക്‍റൂ ഡ്രൈവര്‍ ഒരു കത്തി ഒരു വയര്‍ ഇത്രയും സാധനങ്ങള്‍ നിങ്ങള്‍ക്ക് അകത്തേക്ക് കൊണ്ട് പോകാന്‍ പറ്റില്ല ഒന്നുകില്‍ അത് സീല്‍ഡ് ബാഗ്ഗേജ് ആക്കണം അല്ലെങ്കില്‍ ഉപേക്ഷിക്കണം". ഫ്ലൈറ്റ് ടിക്കറ്റ് 6000 രൂപ റ്റൂള്‍കിറ്റ് ഫ്രീ ആയിട്ട് കിട്ടിയത് തീര്‍ച്ചയായും ടൂള്‍ കിറ്റ് ഉപേക്ഷിച്ച് ഞാന്‍ എയര്‍പോര്‍ട്ടില്‍ കയറി. ഫ്ലൈറ്റ് നം SG-205 വേണ്ടി ഞാന്‍ വെയിറ്റ് ചെയ്തു. എതാണ്ട് 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫ്ലറ്റ് ലാന്റ് ആയി ഒരു മിനിട്ട് കൊണ്‍റ്റ് നടന്ന് പോകാവുന്ന ദൂരത്തേക്ക് 20 മിനിട്ട് കൊണ്ട് സ്പൈസ് ജെറ്റിന്റെ ബസ്സില്‍ എത്തി. അത് കഴിഞ്ഞ് എന്റെ സീറ്റ് നം. നോക്കി ഉപവിഷ്ടനായി കുറച്ച് കഴിഞ്ഞ് ഒരു പെണ്‍കുട്ടി വന്ന് എന്റെ അടുത്ത സീറ്റില്‍ ഇരുന്നു ഒരു പുസ്തകമെടുത്ത് വായന തുടങ്ങി (പാവത്തിന്‍ നാളെ പരീക്ഷ ആണെന്ന് തോന്നുന്നു). കുറച്ച് കഴിഞ്ഞപ്പോള്‍ തുണി വാങ്ങാന്‍ മാത്രം കാശില്ലാത്ത ഒരു ചേച്ചി വന്ന് ഡി.ഡി ന്യൂസ് പോലെ എന്തോ കാണിച്ചിട്ട് പോയി സത്യം പറയാമല്ലോ എനിക്ക് ഒന്നും മനസ്സിലായില്ല.



കുറച്ച് കഴിഞ്ഞപ്പോള്‍ വിമാനം മുമ്പോട്ടും പുറകോട്ടും എല്ലാം ഓടാന്‍ തുടങ്ങി. അതു കഴിഞ്ഞ് നല്ല വേഗത്തില്‍ മുന്‍പോട്ടും. ആസമയത്ത് അനൗണ്‍സ്മെന്റ് വന്നും "വീ ആര്‍ ഗോയിങ് ടു റ്റേക് ഓഫ് നൗ പ്ലീസ് റ്റൈറ്റ് യുവര്‍ സീറ്റ് ബെല്‍റ്റ്സ്". ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടു കുറച്ച് കഴിഞ്ഞപ്പോള്‍ പണ്ട് വീഗാലാന്റില്‍ ഏതോ റൈഡില്‍ കയറിയ ഒരു എഫക്ട്. പിന്നെ ഇടക്ക് ഇട്ക്ക് ചില കുലുക്കങ്ങളുമായി ഞങ്ങളുടെ വിമാനം പറന്ന് കൊണ്ടേ ഇരുന്നു. എപ്പോള്‍ എല്ലാം വിമാനം കുലുങ്ങുന്നുവോ അപ്പോള്‍ എല്ലാം പൈലറ്റ് പറഞ്ഞു കൊണ്ടിരുന്നു "വീ ആര്‍ ഫേസിങ് എ സ്മള്‍ ടര്‍ബുലന്‍സ്". അങ്ങിനെ മൂന്നര മണിക്കൂറ് കൊണ്ട് ഞാന്‍ കൊച്ചിയിലെത്തി. പെട്ടന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണം എനിക്ക് നന്നായി തലവേദന എടുക്കുന്നുണ്ടായിരുന്നു.


തിരിച്ചിറങ്ങുമ്പോള്‍ കാര്യമായ ചെക്കിംഗും കാര്യങ്ങളും ഒന്നും ഇല്ലായിരുന്നും പെട്ടന്ന് തന്നെ പുറത്തിറങ്ങി എങ്ങിനെ വീട് പിടിക്കാം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ.

വാല്‍ക്കഷ്ണം :- ഒരിക്കലും തിരിച്ച് വരാത്ത എന്റെ അമ്മൂമ്മയെ യാത്രയാക്കാനുള്ള യാത്രയായിരുന്നു അത് ഒരുപാട് വഴക്ക് പറയുന്ന അതിലേറെ എന്നെ സ്നേഹിച്ചിരുന്ന എന്റെ അമ്മൂമ്മക്ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു......



create free polls | comment on this